തന്റെ പ്രിയ സുഹൃത്തിന് പിറന്നാൾ ചുംബനം നൽകി മോഹൻലാൽ. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ജന്മദിനാശംസകളും വിവാഹ വാർഷികാശംസകളും നേർന്ന താരം ആന്റണിയ്ക്കും ഭാര്യ ശാന്തിയ്ക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
“ആൻ്റണി, താങ്കളുടെ സാന്നിധ്യത്തിനും സ്നേഹത്തിനും സൗഹൃദത്തിനും നന്ദി. ജന്മദിനാശംസകൾ, പ്രിയ സുഹൃത്തേ!.. ഒരുമിച്ചുള്ള മറ്റൊരു വർഷം കൂടി ആഘോഷിക്കുന്ന ശാന്തിക്കും ആന്റണിക്കും വിവാഹ വാർഷികാശംസകളും നേരുന്നു. നിങ്ങളുടെ സ്നേഹം ആഴമേറിയതും ബന്ധം ദൃഢവുമായിത്തീരട്ടെ…” എന്നാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇരുവർക്കുമൊപ്പം കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
മോഹൻലാലിൻ്റെ സാരഥിയായെത്തി പിന്നീട് ആശീർവാദ് സിനിമാസിൻ്റെ അമരക്കാരനായ വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ആന്റണിയുടെയും മോഹൻലാലിന്റെയും കൂട്ടുക്കെട്ടിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവസാനമായി മോഹൻലാലിന്റെ നേര് എന്ന ചിത്രം നിർമ്മിച്ച ആന്റണി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെയും മോഹൻലാൽ സംവിധായകനാകുന്ന ബറോസിന്റെയും നിർമ്മാതാവ് കൂടിയാണ്.
🥰❤@Mohanlal @antonypbvr pic.twitter.com/xDa88qkgnp
— Unni Rajendran (@unnirajendran_) May 25, 2024