നടനവിസ്മയം മോഹൻലാലിന് വളരെ പ്രിയപ്പെട്ട ദിവസമാണ് ഇന്ന്. തന്റെ പ്രിയതമയുടെ പിറന്നാൾ ആഘോഷിക്കുകയാണ് താരം. തന്റെ നല്ലപാതിയായ സുചിത്രയ്ക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസയാണ് താരം നേർന്നത്.
“എല്ലാ സ്നേഹവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുചി“ എന്നാണ് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അതോടൊപ്പം ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രവും താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതോടെ സുചിത്രയ്ക്ക് ആശംസയുമായി എത്തുന്നത്.
മോഹൻലാലിന് പുറമെ മകളായ വിസ്മയയും അമ്മ സുചിത്രയ്ക്ക് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. മനോഹരിയായ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ എന്ന കുറിപ്പോടെ സുചിത്രയുടെയും സുചിത്രയ്ക്കൊപ്പം മക്കളായ പ്രണവും വിസ്മയയും നിൽക്കുന്ന ചിത്രവും ഉൾപ്പെടെയാണ് താരപുത്രി ആശംസ അറിയിച്ചത്. 1988 ഏപ്രിൽ 28നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. തമിഴ് സിനിമ നിർമാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര.