ബിഗ് ബോസ് മത്സരാര്‍ഥികളായ നടി ശ്രീരേഖയും സിബിനും കഴിഞ്ഞ ദിവസം മികച്ച ഒരു അഭിനയപ്രകടനം നടത്തിയിരുന്നു. കഥാസന്ദര്‍ഭം എന്നത് അതി വൈകാരികമായ ഒരു സന്ദർഭമായിരുന്നു. പ്രകടനത്തിൽ സ്കോർ ചെയ്തത് ശ്രീരേഖയായിരുന്നു. കണ്ടുനിന്ന സഹമത്സരാർത്ഥികളുടെ പോലും കണ്ണുനിറഞ്ഞ അഭിനയം.
തന്റെ മകന്റെ മരണത്തിന് ശേഷം നടത്തിയ അവയവദാനത്തിലൂടെ ജീവന് നിലനിര്‍ത്താനായ ഒരു യുവാവിനെ കാണാന്‍ അമ്മ എത്തുന്നതായിരുന്നു കഥാസന്ദര്‍ഭം. ഈ പ്രകടനത്തെ മോഹൻലാൽ വരെ അഭിനന്ദിച്ചു. കൂടാതെ ഈ വിഷയം ഏറെ പ്രസക്തമാണെന്നും താന്‍ ശരീരദാനത്തിന് സമ്മതപത്രം കൊടുത്ത ആളാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഷോയിൽ മോഹൻലാൽ അവയവദാനത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെ.
“ഞാന്‍ എന്റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്. എനിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഒരു അവാര്‍ഡ് ഉണ്ട്. ഏറ്റവും കൂടുതല്‍ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും ഇപ്പോഴും ഈ അവയവദാനത്തെക്കുറിച്ച് തെറ്റായ ധാരണകളാണ്. നമ്മള് മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല. കുറച്ച് സമയത്തിനുള്ളില്‍ ഇത് മറ്റൊരാള്‍ക്ക് ഗുണകരമായി മാറുക എന്നത് ഏറ്റവും വലിയ മനുഷ്വത്യമാണ്. എത്രയോ പേരുടെ ജീവന് രക്ഷിക്കാം. നമ്മള് രണ്ട് കണ്ണുകളിലൂടെ കാണുന്നത് രണ്ട് പേര്‍ക്ക് കാണാം”