സ്വകാര്യ ജീവിതത്തിൽ എന്നും വിവാദങ്ങളെ കൂട്ടുപിടിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അഭയ ഹിരൺമയീയുമായുള്ള ലിവ് ഇൻ റിലേഷനും അതിനുമുൻപുള്ള വിവാഹജീവിതയും മൂന്നാമത് ഗായിക അമൃത സുരേഷിനെ ജീവിത സഖിയാക്കായതുമെല്ലാം സോഷ്യൽ മീഡിയയിൽ പല തരം ചർച്ചകൾക്കും ഇടയാക്കിയിരുന്നു.
കുറച്ച് നാളുകൾക്ക് മുൻപ് മയോനിയുമായുള്ള ചിത്രവും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഗോപി സുന്ദറിന്റെ ചിത്രം പങ്കുവച്ച് മയോനി എന്ന പ്രിയ നായർ കുറിച്ച വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. തന്നെ എന്നും അദ്ഭുതപ്പെടുത്തുന്നയാളാണ് ഗോപിയെന്നും ശരിക്കും ഒരു രത്നക്കല്ല് പോലെയാണ് അദ്ദേഹമെന്നും മയോനി കുറിപ്പിൽ പറയുന്നു.
‘ജെം ഓഫ് എ പേഴ്സൺ!. കലർപ്പില്ലാത്തയാൾ. ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാൾ. ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു. ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല, യാതൊന്നും അദ്ദേഹത്തെ തടഞ്ഞു നിർത്തുന്നില്ല. അതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. സ്വതന്ത്രനായ ആത്മാവാണ് അദ്ദേഹം. ഒരു പക്ഷിയെപ്പോലെ പറന്നുനടന്ന് അദ്ദേഹം ജീവിതയാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്കു നന്ദി’, എന്നാണ് മയോനി കുറിച്ചിരിക്കുന്നത്.