സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് നയൻതാര. തെന്നിന്ത്യൻ സിനിമകൾക്ക് പുറമെ ഹിന്ദിയിലും ചുവടുറപ്പിച്ച താരത്തിന് നിരവധി ആരാധകരുമുണ്ട്. ഇപ്പോൾ നയൻതാരയ്ക്കും വിഗ്നേഷ് ശിവനും വിവാഹ വാർഷിക ആശംസ അറിയിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. എപ്പോഴും സന്തോഷമായിരിക്കണം എന്ന് തുടങ്ങുന്ന ഒരു കുറിപ്പോടെയാണ് താരം ആശംസ അറിയിച്ചത്.
‘പ്രിയപ്പെട്ട നയൻതാരയ്ക്കും വിഗ്നേഷ് ശിവനും വിവാഹ വാർഷിക ആശംസകൾ. എപ്പോഴും സന്തോഷമായിരിക്കുക. എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ’ എന്നാണ് മഞ്ജു വാര്യർ സാമൂഹ്യമാധ്യമത്തിൽ കുറിച്ചത്. നയൻതാരയ്ക്കും വിഗ്നേഷിനുമൊപ്പം ഇരിക്കുന്ന ചിത്രവും പങ്കുവെച്ചായിരുന്നു മഞ്ജു ആശംസ അറിയിച്ചത്. ഇതിനുപിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയത്.
നയൻതാരയും തമിഴ് സംവിധായകൻ വിനേഷ് ശിവനും 2022ലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് വാടക ഗർഭധാരണത്തിലൂടെ ദമ്പതികൾ ഉയിർ, ഉലകം എന്നീ ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമായി മാറുകയും ചെയ്തു. കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ നയൻതാര സാമൂഹ്യമാധ്യമത്തിലൂടെ എപ്പോഴും പങ്കുവെയ്ക്കാറുമുണ്ട്.