അഭിനയത്തിൽ മാത്രമല്ല ലുക്കിലും ഡ്രസിങ് സ്റ്റൈലിലും മമ്മൂട്ടിയെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് താരം. വിവിധ പരിപാടികൾക്കെത്തുന്ന മമ്മൂട്ടിയുടെ വസ്ത്രധാരണ ശൈലി സോഷ്യൽമീഡിയയിൽ എപ്പോഴും ചർച്ചയാകാറുമുണ്ട്. ഇപ്പോൾ ആരെയും അമ്പരപ്പിക്കുന്ന കിടിലൻ ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Mega ⭐ in #Dubai ❤️
White shirt 🔥😻
Silver chain ❤️#Mammootty pic.twitter.com/X6HAwwnWcZ— 🄶🄺 (@FrinilF) January 28, 2024
സുഹൃത്തായ ഫോട്ടോഗ്രാഫർ ഷൗക്കത്തിന്റെ മകൻ ഇഷാൻ്റെ വിവാഹത്തിന് ദുബായിലെത്തിയതായിരുന്നു മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പമാണ് താരം വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. വെള്ള ഷർട്ടും നീല പാൻ്റ്സും കറുപ്പ് ഷൂസുമിട്ട് സ്റ്റൈലിഷ് ലൂക്കിലാണ് താരമെത്തിയത്. കഴുത്തിൽ ഒരു സിൽവർ ചെയിനും അണിഞ്ഞിരുന്നു. സാരിയായിരുന്നു സുൽഫത്തിന്റെ വേഷം. യുവതാരങ്ങളെ വെല്ലുന്ന ലുക്കിലെത്തിയ മെഗാസ്റ്റാറായിരുന്നു വേദിയിലെ പ്രധാന ആകർഷണം.
വിവാഹത്തിൽ പങ്കെടുത്ത താരം ദമ്പതികൾക്കായി കിടിലൻ ആശംസ പ്രസംഗവും നടത്തി. എം.എ യൂസഫലി ഉൾപ്പെടെ നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിന് മമ്മൂട്ടിയെത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.