മമ്മൂട്ടി ഇത്രയ്ക്ക് സിമ്പിൾ ആണോ; പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ വീടിന്റെ പാലുകാച്ചിന് അതിഥിയായെത്തി താരം

Date:

Share post:

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. എത്ര തിരക്കുകൾക്കിടയിലും തന്റെ പ്രിയപ്പെട്ടവർക്കായി സമയം മാറ്റിവെയ്ക്കാറുമുണ്ട് താരം. ഇപ്പോൾ തന്റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റിന്റെ വീടിന്റെ പാലുകാച്ചിന് അതിഥിയായി എത്തിയിരിക്കുകയാണ് മെ​​ഗാസ്റ്റാർ.

സലാം അരൂക്കുറ്റിയുടെ വീട്ടിലാണ് മമ്മൂട്ടി അതിഥിയായി എത്തിയത്. വീട് ചുറ്റിനടന്ന് കണ്ട താരം സലാമിന്റെ ബന്ധുക്കളോട് കുശലാന്വേഷണം നടത്തി ഏറെ നേരം കുടുംബാം​ഗങ്ങൾക്കൊപ്പം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. മമ്മൂട്ടിയുടെ തിരക്കുകൾ നേരിട്ട് അറിയാവുന്ന സലാമിന് താരത്തിന്റെ വരവ് അപ്രതീക്ഷിതവുമായിരുന്നു.

View this post on Instagram

A post shared by Salaam Arokutty (@_salam_arookutty_)

‘മമ്മൂക്ക ഞങ്ങളുടെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെ അസുലഭ മൂഹൂർത്തത്തിന്റെ വീഡിയോയും സലാം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. സിമ്പിൾ ലുക്കിൽ ഷർട്ടും മുണ്ടും ധരിച്ചായിരുന്നു മമ്മൂട്ടിയെത്തിയത്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...