സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിൻ്റെ ഡ്രൈവിംഗ് ബോധവത്ക്കരണ ക്യാമ്പയിനിൻ്റെ ഭാഗമായി നടൻ മമ്മൂട്ടി. വാഹനമോടിക്കുമ്പോൾ മറ്റുള്ളവരുമായി പാലിക്കേണ്ട ചില മര്യാദകൾ പുതിയ ബോധവത്ക്കരണ വിഡിയോയിലൂടെ തൻ്റെ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. സംഘര്‍ഷം ഒഴിവാക്കി ഡ്രൈവിംഗ് സുഗമമാക്കാനും മമ്മൂട്ടി വിഡിയോയില്‍ പറയുന്നുണ്ട്.
‘പരസ്പര സഹകരണമില്ലാത്ത റോഡ് ഉപയോഗത്തിലൂടെ ഡ്രൈവിംഗ് വളരെ മാനസിക പിരിമുറുക്കം ഉള്ളതായി മാറ്റിയിട്ടുണ്ട് നമ്മള്. മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം അവരുടെ നന്മയെ അംഗീകരിക്കാന്‍ സാധിച്ചാല്‍ അവര്‍ക്കൊരു പുഞ്ചിരി സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ കുറച്ചു കൂടി സംഘര്‍ഷം ഇല്ലാതെയാകും.ഡ്രൈവിംഗ് സുഗമമാകും.
ഡ്രൈവിംഗ് സുഗമമാക്കുക. സംഘര്‍ഷം ഒഴിവാക്കുക. മറ്റുള്ളവരുടെ നന്മയെ അംഗീകരിക്കുക. അവരെ നോക്കിയൊന്ന് പുഞ്ചിരിക്കുക. അതാണ് സംസ്കാരം. സംസ്കാരം ഉള്ളവരായി മാറുക’- മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.
ഡ്രൈവിംഗ് സുഗമമാക്കാൻ… മോട്ടോർ വാഹന വകുപ്പിൻ്റെ ക്യാംപയിനുമായി മമ്മൂട്ടി
Date:
Share post: