ലണ്ടനിൽ അവധി ആഘോഷിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയും ദുൽഖർ സൽമാനും. ഇപ്പോൾ ഇരുവർക്കുമൊപ്പം ആഘോഷത്തിൽ ചേർന്നിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. മൂവരും ചേർന്ന് ലണ്ടനിൽ നിൽക്കുന്ന ചിത്രങ്ങാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.
ദിവസങ്ങൾക്ക് മുമ്പ് മമ്മൂട്ടിയും ദുൽഖറും ലണ്ടനിലെ ഷോപ്പിങ് തിരക്കിനിടയിൽ നിൽക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആരാധകർ തന്നെയാണ് ഇരുവരെയും തിരഞ്ഞുപിടിച്ചത്. ഇതിനുപിന്നാലെയാണ് താരങ്ങൾക്കൊപ്പം യുസഫലി നിൽക്കുന്ന ചിത്രവും പുറത്തുവന്നത്. അതൊടൊപ്പം ഒരു ചിത്രത്തിൽ ദുൽഖറിൻ്റെ മകൾ മറിയത്തെയും കാണാൻ സാധിക്കും.
ഈ മാസം അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രത്തിലാണ് അടുത്തതായി മമ്മൂട്ടി പ്രത്യക്ഷപ്പെടുക. തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ആണ് ദുൽഖറിന്റെ പുതിയ റിലീസ്.