ഇത് താരരാജാവിന്റെ കാലം; പോറ്റിക്ക് ശേഷം തിയേറ്റർ ഇളക്കിമറിക്കാൻ വരുന്നു, ടർബോ ജോസ്

Date:

Share post:

ഇത് മമ്മൂട്ടിയുടെ കാലമാണെന്ന് പറഞ്ഞാൽ അതിൽ ഒരു അതിശയോക്തിയുമില്ല. കാരണം തുടർച്ചയായി ഹിറ്റുകൾ സൃഷ്ടിച്ച് തിയേറ്റർ അടിക്കിവാണുകൊണ്ടിരിക്കുകയാണ് താരരാജാവ്. തന്റെ താരപദവി കാര്യമാക്കാതെ അഭിനയത്തെ മാത്രം കണക്കിലെടുത്ത് മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യുംനീട്ടിയാണ് സ്വീകരിച്ചത്. കാതൽ, ഭ്രമയു​ഗം എന്നീ ഹിറ്റുകൾക്ക് ശേഷം ‘ടർബോ’ ജോസായാണ് മമ്മൂട്ടി കളം നിറയാനെത്തുന്നത്.

വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലറായ ടർബോയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ പൂർത്തിയായിരുന്നു. ചിത്രീകരണം പൂർത്തിയാക്കി പാക്കപ്പ് പറഞ്ഞതോടെ ഹൃദയസ്പർശിയായ കുറിപ്പാണ് വൈശാഖ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കിട്ടത്.

“ഈ മനോഹരമായ യാത്രയ്ക്ക് നന്ദി. 104 ദിവസത്തെ തുടർച്ചയായ ചിത്രീകരണം, എണ്ണമറ്റ ഓർമ്മകൾ, എന്നും നിലനിൽക്കുന്ന ബന്ധങ്ങൾ. ഫ്രെയിമുകൾക്ക് പിന്നിൽ പ്രവർത്തിച്ച ടീമിന് വലിയൊരു നന്ദി. നിങ്ങൾ നൽകുന്ന പിന്തുണ എൻ്റെ അഭിനിവേശം വർധിപ്പിക്കുകയാണ്. പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങൾ ഒരു ജീവൻ രക്ഷകനാണ്. മമ്മൂട്ടി കമ്പനിക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി! എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും എന്റെ പ്രിയ സുഹൃത്തുക്കൾക്ക് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു” എന്നാണ് സംവിധായകൻ കുറിച്ചത്.

പോറ്റിക്ക് ശേഷം പ്രേക്ഷകർക്കിടയിലേയ്ക്ക് ജോസ് എത്തുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകർ. കോട്ടയം കുഞ്ഞച്ചനേപ്പോലെ തന്റേഡിയായ കഥാപാത്രമാകും ജോസ് എന്ന വിലയിരുത്തലിലാണ് സിനിമാ പ്രേമികൾ. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ നിർമ്മാണ സംരംഭവും ഇവരുടെ ആദ്യ ആക്ഷൻ സിനിമയുമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ ചിത്രങ്ങളെല്ലാം ഹിറ്റ് ആണെന്നതുകൊണ്ടുതന്നെ ജോസിലും ആരാധകർ വലിയ പ്രതീക്ഷയാണ് അർപ്പിച്ചിരിക്കുന്നത്.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...