ഭാഗ്യ സുരേഷിന് വിവാഹ ആശസകളുമായി കുടുംബസമേതം വീട്ടിലെത്തി മമ്മൂട്ടിയും മോഹൻലാലും 

Date:

Share post:

സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന് വിവാഹാംശസകൾ നേരാൻ കുടുംബസമേതം വീട്ടിലെത്തി മമ്മൂട്ടിയും മോഹൻലാലും. സുൽഫത്തിനും സുചിത്രയ്ക്കുമൊപ്പമാണ് മമ്മൂട്ടിയും മോഹൻലാലും എത്തിയത്. ഗുരുവായൂർ വച്ചാണ് ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം നടക്കുക. വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തുകയും ചെയ്യും.

ദുല്‍ഖര്‍ സൽമാൻ, കുഞ്ചാക്കോബോബന്‍, ടൊവിനോ തോമസ് അടക്കമുള്ള താരങ്ങള്‍ വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ജനുവരി 19 ന് സിനിമാ താരങ്ങൾക്കും രാഷ്‌ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ വിവാഹ വിരുന്ന് നടത്തും. കൂടാതെ ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ എന്നിവർക്കായി ജനുവരി 20 ന് തിരുവനന്തപുരത്ത് റിസപ്ഷനും നടത്തുന്നുണ്ട്.

തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് വരൻ ശ്രേയസ്സ് മോഹൻ. ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്ത്‌ കൂടിയാണ് ശ്രേയസ്. ആ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തി നിൽക്കുന്നത്. ശ്രേയസിനെയും കുടുംബത്തെയും അടുത്തറിയാവുന്നതുകൊണ്ട് തന്നെ അനുജത്തി ഒരു അന്യവീട്ടിലേക്ക് പോകുന്ന ടെൻഷൻ ഇല്ല എന്ന് ഗോകുൽ സുരേഷ് പറഞ്ഞു. ഭാഗ്യയുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുന്ന ഒരു കുടുംബമാണ് ശ്രേയസ്സിന്റേത്. അച്ഛനും അമ്മയ്ക്കും ഒരു മകനെക്കൂടി കിട്ടുകയാണെന്നും ഗോകുൽ സുരേഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...