കിലുക്കം മുതൽ ആറാം തമ്പുരാൻ വരെ, മാളൂട്ടിയുടെ വർത്തമാനത്തിൽ അമ്പരന്ന് സാക്ഷാൽ മോഹൻലാൽ 

Date:

Share post:

ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയായ മാളൂട്ടി എന്ന ഹെസ്സ മെഹക്കും മലയാളത്തിന്റെ പ്രിയ താരം മോഹൻലാലും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. മഴവിൽ മനോരമയും താരസംഘടനയായ അമ്മയും ചേർന്ന് നടത്തുന്ന മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് – 2023 ന്റെ റിഹേഴ്സൽ ക്യാംപിൽ വച്ചാണ് ഇരുവരും തമ്മിൽ കണ്ട് മുട്ടിയത്.

കിലുക്കം സിനിമയിലെ രേവതിയുടെ ഡയലോഗ് മുതൽ ആറാം തമ്പുരാനിലെ ജഗന്നാഥന്റെ ഡയലോഗ് വരെ കൂട്ടിയിണക്കി തന്റേതായ രീതിയിൽ ഹെസ്സ പറഞ്ഞ് ഫലിപ്പിച്ചത് കൂടി നിന്ന നടന്മാരെയും നടിമാരെയും അത്ഭുതപ്പെടുത്തി. കൂടാതെ ഹെസ്സയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്ന മോഹൻലാലിനെയും വിഡിയോയില്‍ കാണാം. അതേസമയം മാളൂട്ടി കാണാതെ പഠിച്ച ഡയലോഗ് മുഴുവൻ പറഞ്ഞ് തീരും വരെ മോഹൻലാൽ അരികിൽ തന്നെ ഉണ്ടായിരുന്നു. ഡയലോഗുകൾ എല്ലാം കേട്ടശേഷം ഇതിന് എന്ത് മറുപടിയാണ് പറയേണ്ടതെന്ന് അറിയുന്നില്ല എന്നായിരുന്നു ചിരിച്ചുകൊണ്ട് മോഹൻലാൽ ഹെസ്സയോട് പറഞ്ഞത്.

അതേസമയം ഹെസ്സയുടെ വലിയൊരു ആഗ്രഹം സഫലമായതിന്റ സന്തോഷത്തിൽ അമ്മയായ ഷഹാന പൊട്ടിക്കരഞ്ഞു. എന്റെ അമ്മ സൂപ്പറാ എന്ന റിയാലിറ്റി ഷോയിൽ മാളൂട്ടിയുടെ അമ്മ ഷഹാന നാസറും മത്സരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...