ഒരു കാലത്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയായിരുന്നു ജയറാമും പാര്‍വതിയും. പിന്നീട് ഇവര്‍ ജീവിതത്തിലും ഒന്നിച്ചപ്പോൾ മലയാളക്കര സന്തോഷിച്ചു. കാളിദാസ് ജയറാമും മാളവിക ജയറാമുമാണ് താര ദമ്പതികളുടെ മക്കൾ. ഇതില്‍ കാളിദാസ് ജയറാം ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. അടുത്തിടെ ചില പരസ്യങ്ങളില്‍ മാളവിക പ്രത്യക്ഷപ്പെട്ടിരുന്നു. അതില്‍ ജയറാമുമായി ചേര്‍ന്ന് അഭിനയിച്ച ജ്വല്ലറിയുടെ പരസ്യം വലിയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. മാത്രമല്ല ഒരു വര്‍ഷം മുന്‍പ് മായം സെയ്ത് പോവെ എന്ന തമിഴ് മ്യൂസിക് വീഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. 18 ലക്ഷത്തോളം വ്യൂ ഈ വീഡിയോ നേടിയിട്ടുണ്ട്. നടന്‍ അശോക് സെല്‍വനാണ് ഈ മ്യൂസിക് വീഡിയോയില്‍ മാളവികയുടെ ജോഡിയായി എത്തിയിരുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവിക തന്‍റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താൻ പ്രണയത്തിലാണെന്ന സൂചന നൽകുന്ന തരത്തിലുള്ള പോസ്റ്റുകൾ താരം പങ്കുവച്ചിരുന്നു. ആരാണ് കാമുകൻ എന്ന രീതിയിലുള്ള ചർച്ചകളും സജീവമായിരുന്നു. ഇപ്പോഴിതാ തന്നെ കാമുകന്റെ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവച്ച ഇൻസ്റ്റാഗ്രം സ്റ്റോറിയിലൂടെയാണ് താരം ആരാധകർക്ക് മുന്നിൽ ജീവിത പങ്കാളിയെ പരിചപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ കാമുകനാണെന്ന് മാളവിക എടുത്തു പറഞ്ഞിട്ടില്ലെങ്കിലും മാളവിക കുറിച്ചിരിക്കുന്ന വാക്കുകളിൽ നിന്നും കാമുകനാണെന്നത് ഉറപ്പിക്കാം എന്നാണ് സോഷ്യല്‍ മീഡിയ കമന്‍റുകള്‍. ‘എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം, നിനക്ക് ഹാപ്പി ബർത്ത് ഡേ. എന്നും എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നുമാണ് മാളവിക കുറിച്ചിരിക്കുന്നത്. നേരത്തെ മാളവിക പുറംതിരിഞ്ഞു നിൽക്കുന്ന ഈ വ്യക്തിയോടൊപ്പം പങ്കുവച്ച ചിത്രത്തിന് താഴെ കാളിദാസും പാർവതിയും കുറിച്ച കമന്റുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. അളിയാ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ഇതായിരുന്നോ ആരാധകർക്കിടയിൽ സംശയത്തിന് വഴിവച്ചത്.