‘അങ്ങനെ അതിന് അവസാനം’; വിവാഹ ആഘോഷങ്ങൾക്ക് പായ്ക്കപ്പ് പറഞ്ഞ് മാളവിക ജയറാം

Date:

Share post:

ദിവസങ്ങൾ നീണ്ട വിവാഹ ആഘോഷങ്ങളോടും തിരക്കുകളോടും ബൈ പറഞ്ഞ് മാളവിക ജയറാം. വിവാഹം റജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് കയ്യിൽ പിടിച്ച് നവനീതിനെ ചുംബിക്കുന്ന ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടാണ് മാളവിക ആഘോഷങ്ങളോട് വിട പറഞ്ഞത്. ‘അങ്ങനെ അതിന് അവസാനം’ എന്ന അടിക്കുറിപ്പോടെയാണ് താരപുത്രി ചിത്രം പങ്കിട്ടത്.

കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വെച്ചാണ് പാലക്കാട് നെന്മാറ സ്വദേശിയായ നവനീത് മാളവികയുടെ കഴുത്തിൽ താലി ചാർത്തിയത്. തുടർന്ന് താരനിബിഢമായ വിവാഹ റിസപ്ഷനുകളും സംഘടിപ്പിക്കപ്പെട്ടിരുന്നു. അതിഥികൾക്കായി മൂന്ന് സ്വീകരണ ചടങ്ങുകളാണ് സംഘടിപ്പിച്ചിരുന്നത്. താലികെട്ടിന് ശേഷം തൃശൂരിലെ നക്ഷത്ര ഹോട്ടലിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർക്ക് വിരുന്നൊരുക്കി. പിന്നാലെ കൊച്ചിയിൽ സിനിമാക്കാർക്കായി ഗ്രാൻഡ് റിസപ്ഷനും അതിനുശേഷം നവനീതിന്റെ നാടായ പാലക്കാട് വെച്ച് വരൻ്റെ വീട്ടുകാർ പ്ലാൻ ചെയ്‌ത റിസപ്ഷനും നടന്നിരുന്നു.

റിസപ്ഷനുകളിൽ വിവിധ ലുക്കിലാണ് മാളവികയും നവനീതും കുടുംബവും തിളങ്ങിയത്. മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, ശോഭന, കാവ്യ തുടങ്ങി ഒട്ടുമിക്ക താരങ്ങളും തമിഴ് സിനിമാ ലോകത്ത് നിന്ന് ഖുശ്‌ബു, പൂർണിമ, സുഹാസിനി എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...