മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പിറന്ന ചിത്രമായ മലൈക്കോട്ടൈ വാലിബൻ ഹിറ്റിലേയ്ക്ക് കുതിക്കുന്നു. ചിത്രം റിലീസായ ആദ്യദിനം നേടിയത് 12 കോടിയുടെ കളക്ഷനാണ്. ജിസിസി, ഓവർസീസ് കലക്ഷൻ ഉൾപ്പെടെയാണിത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത് 5.85 കോടിയാണെന്നാണ് റിപ്പോർട്ട്.
മരക്കാർ, കുറുപ്പ്, ഒടിയൻ, കിങ് ഓഫ് കൊത്ത, ലൂസിഫർ, ഭീഷ്‌മപർവം തുടങ്ങിയവയാണ് മലയാളത്തിൽ ആദ്യദിനം ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമകൾ. മോഹൻലാൽ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ ഓപ്പണിങ്ങ് ആണ് മലൈക്കോട്ടൈ വാലിബൻ. കേരളത്തിന് പുറത്തുനിന്നും ഒരു കോടിക്ക് മുകളിൽ ചിത്രത്തിന് കലക്ഷൻ ലഭിച്ചു. അതേസമയം രണ്ടാം ദിവസം ചിത്രം നേടിയത് 2 കോടി രൂപയാണെന്നും റിപ്പോർട്ടുകളുണ്ട്.
#MalaikottaiVaaliban Day 1 Worldwide Boxoffice update
Kerala – ₹5.85cr
ROI – ₹95LDomestic Total – ₹6.8cr
UAE & GCC- $425K
UK & Europe- $123K
Asia Pacific- $70K
North America- $35KOverseas Total- $653K (₹5.42cr)
Global Total – ₹12.22cr
All Time 7th Best Opening
pic.twitter.com/mTbKnONm4Z
— ForumKeralam (@Forumkeralam2) January 26, 2024
പല ദേശങ്ങളിൽ പോയി മല്ലന്മാരോട് യുദ്ധം ചെയ്‌ത് അവരെ തോൽപ്പിക്കുന്ന മലൈക്കോട്ടൈ വാലിബനായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. വാലിബൻ്റെ ആശാനായി എത്തുന്ന ഹരീഷ് പേരടിയാണ് കയ്യടി നേടുന്ന മറ്റൊരു കഥാപാത്രം. മോഹൻലാലിന്റെ ഫൈറ്റ് സീൻസും ലുക്കുമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പ്രണയവും, വിരഹവും, ദുഃഖവും, സന്തോഷവും, പ്രതികാരവും അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്‌ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്‌ഠൻ ആചാരി തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
#MalaikottaiVaaliban worldwide day 1 opening –
Kerala ₹5.85 crores
Rest Of India ₹1 crore
Overseas $653KTotal – ₹12.27 crores gross collection. 4th BIGGEST OPENING for a Mohanlal movie behind Marakkar (ATR), Odiyan & Lucifer.
— AB George (@AbGeorge_) January 26, 2024