ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ‘ലിയോ’ തീയേറ്ററുകളില്‍ ഗംഭീര പ്രദര്‍ശനം തുടരുകയാണ്. ജവാന്റെയും ജയിലറിന്റെയും ബോക്സ് ഓഫിസ് നേട്ടത്തെ തകർത്തിരിക്കുകയാണ് ലിയോ. ഒക്ടോബര്‍ 19-ന് റിലീസ് ചെയ്ത ചിത്രം ഒരു ദിവസം പിന്നിടുമ്പോള്‍ 145 കോടിയാണ് നേടിയിരിക്കുന്നത്.
ഇന്ത്യന്‍ ബോക്സ് ഓഫീസ് ട്രാക്കര്‍ സാക്നികിന്റെ കണക്കുകള്‍ പ്രകാരം ആദ്യദിനം 68 കോടിയാണ് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത്. അതില്‍ തമിഴ്നാട്ടില്‍ നിന്ന് 32 കോടിയോളവും കേരളത്തില്‍ നിന്ന് 12 കോടിയോളവുമാണ് കളക്ഷൻ. കൂടാതെ കര്‍ണാടകയിലും തെലങ്കാനയിലും ആന്ധ്രയിലും മികച്ച വരുമാനവും നേടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് 70 കോടിയിലേറെയും ചിത്രം നേടി.
കഴിഞ്ഞ ഞായറാഴ്ചയാണ് ‘ലിയോ’യുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. റെക്കോർഡ് ടിക്കറ്റ് വില്പനയായിരുന്നു ഓണ്‍ലൈനിലൂടെ നടന്നത്. ഇത് മൂലം ബുക്കിങ് സൈറ്റുകള്‍ ഹാങ് ആവുന്ന അവസ്ഥവരെയുണ്ടായി. ഞായറാഴ്ച മാത്രം ഓണ്‍ലൈനിലൂടെ വിറ്റത് ഏകദേശം മൂന്നര ലക്ഷത്തോളം ടിക്കറ്റുകളാണ്. മാത്രമല്ല, എണ്‍പതിനായിരം ടിക്കറ്റുകളാണ് ആദ്യ ഒരു മണിക്കൂറില്‍ തന്നെ വിറ്റുപോയത്. പ്രീ ബുക്കിങ്ങ് വരുമാനം നൂറ് കോടിയിലേറെ കവിയുകയും ചെയ്തു.
മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ലിയോ’. തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, മിഷ്കിന്, മാത്യു തോമസ്, ഗൗതം മേനോന്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി, മാത്യു തോമസ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം.