റിലീസിന് ഒരാഴ്ചമുമ്പ് സിനിമയുടെ പേര് മാറ്റണമെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തത്; ലാൽ ജോസ്

Date:

Share post:

ഒരു പേരിൽ എന്തിരിക്കുന്നു എന്നത് കാലങ്ങളായി നാം കേൾക്കുന്ന കാര്യമാണ്. എന്നാൽ പേരുകൾ നിസാരക്കാരല്ല. ഒരു പേരിന്റെ പേരിൽ ഒരു സിനിമയുടെ റിലീസ് തന്നെ കുഴപ്പത്തിലായ വാർത്ത നാം കഴിഞ്ഞ ദിവസമാണ് കേട്ടത്. സുബീഷ് സുബി നായകനാവുന്ന ഒരു ഭാരത സർക്കാർ ഉത്പ്പന്നം എന്ന ചിത്രത്തിന്റെ പേര് ഒരു സർക്കാർ ഉത്പ്പന്നം എന്നാക്കിയ സംഭവത്തിൽ സെൻസർ ബോർ​ഡിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയർന്നിരുന്നു. ഈ വിഷയത്തിൽ സംവിധായകനും അഭിനേതാവുമായ ലാൽ ജോസിന്റെ പ്രതികരണമാണ് ചർച്ചയാകുന്നത്.

ഈ ചിത്രത്തിൽ ലാൽ ജോസ് ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. റിലീസാവുന്നതിന് ഒരാഴ്ച‌ മുമ്പ് സിനിമയുടെ പേര് മാറ്റണമെന്ന് പറയുന്നത് ഒരു യുക്തിക്കും നിരക്കാത്തതാണെന്നാണ് അദ്ദേഹം തുറന്നടിച്ചത്. “ഇത് വിചിത്രമായ സാഹചര്യമാണ്. ഒരു രാഷ്ട്രീയപ്പാർട്ടികളേക്കുറിച്ചും ഒന്നും പറയാത്ത തമാശപ്പടമാണിത്. സിനിമയിൽ യാതൊരുവിധ രാഷ്ട്രീയ ചർച്ചകളും ഇല്ല. ഈ സിനിമയിലേക്ക് തന്നെ ആകർഷിച്ചത് ആ പേരാണ്. ഈ ചിത്രത്തിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ ഈ പേര് കേട്ടപ്പോളാണ് മുഖത്ത് ചിരി വിടർന്നത്. അപ്പോഴാണ് കഥയെന്താണെന്ന് അന്വേഷിച്ചത്. അത് കേട്ട് ഇഷ്ടമായതുകൊണ്ടാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്.

റിലീസാവുന്നതിന് ഒരാഴ്ച‌ മുമ്പ് സിനിമയുടെ പേര് മാറ്റണമെന്ന് പറയുന്നത് ഒരു യുക്തിക്കും നിരക്കാത്തതാണ്. സിനിമയ്ക്ക് യു സർട്ടിഫിക്കറ്റാണ്. ഭാരത് എന്നുപേരുള്ള ഹിന്ദി സിനിമ ഉടൻ റിലീസാവുന്നുണ്ട്. അതിന്റെ സ്ഥിതി എന്താകുമെന്നറിയില്ല. ഇന്ത്യയും ഭാരതവുമെല്ലാം പേരുകളിൽ ഉൾപ്പെട്ട ഒരുപാട് സിനിമകൾ മുമ്പ് വന്നിട്ടുണ്ട്. ഈ സിനിമയ്ക്കുമാത്രം ഇങ്ങനെ സംഭവിച്ചതെന്താണെന്നത് വിചിത്രമാണ്. ഇതെല്ലാം അഭിമുഖീകരിക്കേണ്ടിവരുന്നത് നിർമ്മാതാവും ആദ്യചിത്രം ചെയ്യുന്ന സംവിധായകനും ആദ്യമായി നായകനാവുന്ന സുബീഷ് സുബിയേപ്പോലൊരു നടനുമാണ്. അത് സങ്കടകരമാണ്.

ബാലിശമായൊരു വാശിയാണ് സെൻസർബോർഡ് ഈ ചിത്രത്തോടുകാണിച്ചത്. സിനിമകണ്ട സെൻസർ ബോർഡ് അംഗങ്ങളാണ് ഈ തീരുമാനമെടുത്തതെന്ന് അറിയുമ്പോഴാണ് ഇനി നമ്മൾ നേരിടാൻപോകുന്ന കാര്യങ്ങളെത്ര വിചിത്രങ്ങളാണെന്ന് മനസിലാകുക” എന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു. റിലീസും നിശ്ചയിച്ച് സംസ്ഥാനത്തുടനീളം പോസ്റ്ററുകളൊട്ടിക്കുകയും ചെയ്‌തശേഷമായിരുന്നു ചിത്രത്തിന്റെ പേരിലെ ഭാരത എന്ന വാക്ക് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. തുടർന്ന് ചിത്രത്തിന്റെ പേര് ഒരു സർക്കാർ ഉത്പ്പന്നം എന്ന് മാറ്റി റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...