കൊല്ലം സുധിയുടെ ഗന്ധത്തിൽ പെർഫ്യൂം; ലക്ഷ്മി നക്ഷത്രക്ക് നന്ദി പറഞ്ഞ് പൊട്ടിക്കരഞ്ഞ് രേണു

Date:

Share post:

ഒരുപാട് സ്നേഹിക്കുന്നവരുടെ വേർപാട് താങ്ങാവുന്നതിലും അപ്പുറമാണ്. ഒരിക്കൽ കൂടി കാണണമെന്ന് വിചാരിച്ചാൽ പോലും സാധ്യമാകില്ലെന്ന തിരിച്ചറിവ് പതിയെ മനസിന്റെ വിങ്ങലായി മാറും. ഈ അവസരത്തിൽ വേർപെട്ടവരുടെ ഓർമ്മകളും അവരുടെ പ്രിയപ്പെട്ട വസ്തുക്കളും മാത്രമായിരിക്കും ഏക ആശ്രയം. ഇത്തരത്തിൽ അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അവസാന നിമിഷത്തെ ഗന്ധം പെർഫ്യൂം ആക്കി മാറ്റണമെന്ന ഭാര്യ രേണുകയുടെ ആ​ഗ്രഹം സാധിച്ചുനൽകിയിരിക്കുകയാണ് അവതാരിക ലക്ഷ്‌മി നക്ഷത്ര.

ദുബായ് മലയാളിയായ യൂസഫ് ആണ് സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റി നൽകിയത്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ചു വെച്ചിരുന്നു. ഈ വസ്ത്രങ്ങളിലെ ​ഗന്ധം തിരിച്ചറിഞ്ഞാണ് യൂസഫ് പെർഫ്യൂം ഉണ്ടാക്കി നൽകിയത്. ഇതിന്റെ വീഡിയോ ലക്ഷ്മി നക്ഷത്ര തന്റെ യൂട്യൂബ് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ് അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ടെന്നും തന്റെ ഭർത്താവിൻ്റെ മണം തന്റെ മരണം വരെ ഒപ്പം വേണമെന്നും അതിന് സഹായിക്കാമോ എന്നും രേണുക ലക്ഷ്മി നക്ഷത്രയോട് ഒരിക്കൽ ചോദിച്ചിരുന്നു.

തുടർന്നാണ് ലക്ഷ്‌മി നക്ഷത്ര ദുബായിലെത്തി പെർഫ്യൂം ഉണ്ടാക്കുന്ന യൂസഫ് ഭായിയെ സമീപിച്ചത്. ഉടൻ തന്നെ അതേ ​ഗന്ധത്തിൽ പെർഫ്യൂം ഉണ്ടാക്കി നൽകുകയും ചെയ്തു. പിന്നീട് യൂസഫും രേണുവും ഫോണിൽ സംസാരിക്കുന്നതും ഇരുവരും കരയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഇതോടെ നിരവധി പേരാണ് ലക്ഷ്മി നക്ഷത്രയുടെ നല്ല മനസിനെ അഭിനന്ദിച്ച് രം​ഗത്തെത്തുന്നത്.

വിവിധതരം പെർഫ്യൂമുകൾ ഉണ്ടാക്കുന്നതിൽ അന്തർദേശീയ തലത്തിൽ വിദ​ഗ്ധനാണ് സു​ഗന്ധ മനുഷ്യൻ എന്നറിയപ്പെടുന്ന യൂസഫ് ഭായ്. കസ്റ്റമേഴ്സിന്റെ ആവശ്യപ്രകാരം ഏത് ​ഗന്ധവും മണത്തുനോക്കി നിമിഷങ്ങൾക്കകം അദ്ദേഹം പെർഫ്യൂം രൂപത്തിലാക്കി മാറ്റി നൽകും. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഇതിനായി അദ്ദേഹത്തെ സമീപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...