‘നീ എന്റെ കൂടെ ഇല്ലെങ്കിലും നമ്മള്‍ വിട്ടു പിരിഞ്ഞിട്ടില്ല’: മകൾ നന്ദനയുടെ ഓർമ്മയിൽ ചിത്ര

Date:

Share post:

മകൾ നന്ദനയുടെ ഓർമ്മകളുമായി ഗായിക കെ എസ് ചിത്ര. 2011 ഏപ്രില്‍ 14ന് ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണാണ് നന്ദന ജീവിതത്തോട് വിടപറഞ്ഞത്. സ്‌പെഷ്യല്‍ ചൈല്‍ഡ് ആയ നന്ദനയുടെ മരണം വലിയ വേദനയാണ് ചിത്രയ്ക്കും കുടുംബത്തിനും നല്‍കിയത്.

എ ആര്‍ റഹ്‌മാന്റെ സംഗീത നിശയില്‍ പങ്കെടുക്കാന്‍ മകളോടൊപ്പം എത്തിയതായിരുന്നു ചിത്ര. സംഗീത നിശയുടെ റിഹേഴ്‌സലിന് പോകാനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദുരന്തമുണ്ടായത്. കുട്ടിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നന്ദനയുടെ ഓര്‍മ ദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പാണ് കെ എസ് ചിത്ര സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. താന്‍ അവസാന ശ്വാസമമെടുക്കുന്നത് വരെ തന്റെ മകള്‍ തന്നോടൊപ്പമുണ്ടാകുമെന്നാണ് അകാലത്തില്‍ വേര്‍പെട്ട മകളുടെ ഓര്‍മകളില്‍ കേരളത്തിന്റെ വാനമ്പാടി കുറിച്ചിരിക്കുന്നത്. ‘നീ എന്റെ കൂടെ ഇല്ലെങ്കിലും നമ്മള്‍ വിട്ടു പിരിഞ്ഞിട്ടില്ല, ഞാന്‍ അവസാന ശ്വാസമെടുക്കും വരെ നീ എന്റെ ഹൃദയത്തില്‍ ജീവിക്കും,’ ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...