‘സുധി ചേട്ടനാകാൻ ആർക്കും പറ്റില്ല, ഇനി ജീവിതത്തിൽ മറ്റൊരു വിവാഹമില്ല’; കൊല്ലം സുധിയുടെ ഭാര്യ രേണു പറയുന്നു

Date:

Share post:

കേരളക്കരയെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ വാർത്തയായിരുന്നു നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ വിയോ​ഗം. മരണ ശേഷവും ഇന്നും മലയാളി പ്രേക്ഷകർക്കിടയിൽ സുധി മായാതെ നിൽക്കുകയാണ്. സുധിയുടെ മരണത്തേത്തുടർന്ന് ഭാര്യ രേണു വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറിച്ച് കാലമായി. ഇപ്പോൾ തന്റെ രണ്ടാം വിവാഹത്തേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രേണു.

തന്റെ ജീവിതത്തിൽ ഇനിയൊരു വിവാഹമില്ലെന്നും കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് രേണു വ്യക്തമാക്കിയത്. “സുധി ചേട്ടൻ മരിച്ച് ഒരു വർഷം ആകുന്നതിന് മുൻപ് തന്നെ ഞാൻ വേറെ കെട്ടും, മുത്ത മകനായ കിച്ചുവിനെ വീട്ടിൽ നിന്ന് അടിച്ചിറക്കും എന്നൊക്കെയുള്ള നെഗറ്റീവ് കമൻ്റുകളൊക്കെ കേട്ടിട്ടുണ്ട്. എല്ലാവരോടും എനിക്ക് ഒന്ന് മാത്രമാണ് പറയാനുള്ളത്, ഞാൻ വേറെ കല്യാണം കഴിക്കില്ല. കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

മറ്റൊരു വിവാഹം കഴിക്കില്ലെന്നത് ഉറച്ച തീരുമാനമാണ്. എന്നെ നന്നായി അറിയുന്ന ആളുകൾക്ക് അറിയാം, ഞാൻ വേറെ കല്യാണം കഴിക്കാൻ പോകുന്നില്ലെന്ന്. സുധിച്ചേട്ടനെ പോലെ ആകാൻ മറ്റൊരാൾക്കും കഴിയില്ല. മക്കൾ സുധിച്ചേട്ടന്റേയും എന്റെയും മക്കളായിത്തന്നെ ജീവിക്കണം. വേറെ ഒരാൾ വന്നാൽ അത് അങ്ങനെ ആയിരിക്കണമെന്നില്ല. ഏട്ടൻ പോയിട്ട് ഏഴ് മാസമായി. ആത്മാവിന് സത്യമുണ്ടെങ്കിൽ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. സ്വന്തം വീട് സുധിച്ചേട്ടന്റെ സ്വപ്നമായിരുന്നു. ഇപ്പോൾ വീടിൻ്റെ വയറിങ് നടക്കുകയാണ്. ഉടൻ പൂർത്തീകരിച്ചു തരും എന്നാണ് അവർ പറയുന്നത്. ആ വീട് ഞങ്ങളുടെ കയ്യിൽ കിട്ടുമ്പോഴായിരിക്കും അദ്ദേഹത്തിന്റെ ആത്മാവിന് മോക്ഷം കിട്ടുക” എന്നാണ് രേണു പറഞ്ഞത്.

സുധിയുടെ മരണശേഷം നിരവധി സോഷ്യൽ മീഡിയ ആക്രമണങ്ങളാണ് രേണുവും മക്കളും നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ അവയ്ക്കൊന്നും ചെവികൊടുക്കാതെ മുന്നോട്ടുള്ള ജീവിതം മാത്രമാണ് ഇപ്പോൾ ഈ മൂവരുടെയും മനസിലുള്ളത്. തന്റെ മക്കളെ നല്ലൊരു നിലയിൽ എത്തിക്കണമെന്ന ആ​ഗ്രഹവുമായാണ് ഈ അമ്മ ഇപ്പോൾ മുന്നോട്ടുപോകുന്നത്, തന്റെ ഭർത്താവിന്റെ ആത്മാവ് എപ്പോഴും കൂടെയുണ്ട് എന്ന പ്രതീക്ഷയിൽ..

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...