മികച്ച ചിത്രം ആട്ടം, ബിജു മേനോനും വിജയരാഘവനും മികച്ച നടൻമാർ; 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു 

Date:

Share post:

47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു. ഗരുഡനിലെ വില്ലൻ വേഷം അവതരിപ്പിച്ച ബിജു മേനോനും പൂക്കാലത്തിലെ 100 വയസ്സുള്ള കഥാപാത്രമായെത്തി വിസ്മയിപ്പിച്ച വിജയരാഘവനുമാണ് മികച്ച നടന്മാർ. ശിവദയും സറിന്‍ ഷിഹാബും മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശിവദയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ആട്ടത്തിലെ മികച്ച അഭിനയം സറിനെയുംപുരസ്‌കാരത്തിന് അർഹയാക്കി. ഡോ. അജിത് ജോയ് നിർമ്മിച്ച് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ ആണ് മികച്ച ചിത്രം. ‘ആട്ടം’ ഒരുക്കിയ ആനന്ദ് ഏകർഷിയാണ് മികച്ച സംവിധായകൻ.

സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിർന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിർമാതാവുമായ ശ്രീനിവാസനാണ്. തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീത സംവിധായകനുമായ രാജസേനന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡും ലഭിച്ചു. നടനും നിർമ്മാതാവുമായ മുകേഷ്, പ്രമുഖ നിർമാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടൻ പ്രേംകുമാർ, വേണുഗോപാൽ, ചിത്രസംയോജക ബീന പോൾ, തെന്നിന്ത്യൻ നടിയും സംവിധായകയുമായ സുഹാസിനി മണിരത്‌നം എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം സമ്മാനിക്കും.

69 ചിത്രങ്ങളാണ് ഇത്തവണ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിനായി മത്സരിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമായിരുന്നു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, ഡോ. അരവിന്ദൻ വല്ലച്ചിറ, എ ചന്ദ്രശേഖർ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറി അവാർഡ് നിർണയം നിർവഹിച്ചു.

മറ്റ് പുരസ്കാരങ്ങൾ

മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിർമ്മാണം- പ്രമോദ് ദേവ്, ഫാസിൽ റസാഖ്)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ-ഫാസിൽ റസാഖ് (ചിത്രം- തടവ്)

മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടത് കലാഭവൻ ഷാജോണും (ഇതുവരെ, ആട്ടം), ഷെയ്ൻ നിഗവുമാണ്(ആർഡിഎക്‌സ്, വേല)

മികച്ച സഹനടി : കെ പി എ സി ലീല (പൂക്കാലം, പൂവ്)

മികച്ച ബാലതാരങ്ങളായി നസീഫ് മുത്താലിയും(ചാമ), ആവണി ആവൂസും(കുറിഞ്ഞി) തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച തിരക്കഥ : വി സി അഭിലാഷ് (പാൻ ഇന്ത്യൻ സ്റ്റോറി)

മികച്ച ഗാനരചയിതാവ് : കെ.ജയകുമാർ (ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു)

മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരത്തിന് അജയ് ജോസഫ് (ആഴം)അർഹനായി

മികച്ച പശ്ചാത്തല സംഗീതം : എബി ടോം (അവൾ പേർ ദേവയാനി)

മികച്ച പിന്നണി ഗായകനായി മധു ബാലകൃഷ്ണൻ(ഗാനം – കാഞ്ചന കണ്ണെഴുതി… ,ചിത്രം- ഞാനും പിന്നൊരു ഞാനും)തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച പിന്നണി ഗായിക : മൃദുല വാരിയരാണ് (ഗാനം- കാലമേ….,ചിത്രം – കിർക്കൻ)

മികച്ച ഛായാഗ്രാഹകൻ : അർമോ (അഞ്ചക്കള്ളകോക്കൻ)

മികച്ച ശബ്ദലേഖകൻ: ആനന്ദ് ബാബു (ഒറ്റമരം, റിഥം, വിത്തിൻ സെക്കൻഡ്‌സ്)

മികച്ച ചിത്രസന്നിവേശകൻ : അപ്പു ഭട്ടതിരി (റാണി ദ് റിയൽ സ്റ്റോറി)

മികച്ച കലാസംവിധായകൻ : സുമേഷ് പുൽപ്പള്ളിയും , സുനിൽ മക്കാനയുമാണ് (നൊണ)

മികച്ച മേക്കപ്പ്മാൻ : റോണക്‌സ് സേവ്യർ (പൂക്കാലം)

മികച്ച വസ്ത്രാലങ്കാരം : ഇന്ദ്രൻസ് ജയൻ (റാണി ദ് റിയൽ സ്റ്റോറി, ഇതുവരെ)

മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ആർ.ഡി.എക്‌സും(സംവിധാനം- നഹാസ് ഹിദായത്ത്), ഗരുഡനുമാണ്(സംവിധാനം- അരുൺവർമ്മ)

മികച്ച ബാലചിത്രം : കൈലാസത്തിലെ അതിഥി (സംവിധാനം -അജയ് ശിവറാം)

മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ഭഗവാൻദാസിന്റെ രാമരാജ്യം (സംവിധാനം -റഷീദ് പറമ്പിൽ)

മികച്ച ജീവചരിത്ര സിനിമ : ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് (സംവിധാനം -ഷൈസൺ പി ഔസേഫ്)

മികച്ച പരിസ്ഥിതി ചിത്രം : വിത്ത് (സംവിധാനം- അവിര റബേക്ക), പച്ചപ്പ് തേടി (സംവിധാനം- കാവിൽരാജ്)

മികച്ച ലൈവ് അനിമേഷൻ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് വാലാട്ടിയാണ് (സംവിധാനം -ദേവൻ ജയകുമാർ)

സാമൂഹികപ്രസക്തിയുള്ള ചിത്രം: ദ് സ്‌പോയ്ൽസ് (സംവിധാനം -മഞ്ജിത് ദിവാകർ), ഇതുവരെ (സംവിധാനം- അനിൽ തോമസ്), ആഴം (നിർമ്മാണം -ജഷീത ഷാജി)

മികച്ച ഗോത്രഭാഷാ ചിത്രം : കുറുഞ്ഞി (സംവിധാനം- ഗിരീഷ് കുന്നുമ്മൽ)

മികച്ച അന്യഭാഷാ ചിത്രം: മാമന്നൻ (നിർമ്മാണം -റെഡ്ജയന്റ് മൂവീസ് സംവിധാനം മാരി ശെൽവരാജ്)

മികച്ച നവാഗത പ്രതിഭകൾ ഇവരാണ്

സംവിധാനം: സ്റ്റെഫി സേവ്യർ (മധുര മനോഹര മോഹം), ഷൈസൺ പി ഔസേഫ് (ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്)

അഭിനയം : പ്രാർത്ഥന ബിജു ചന്ദ്രൻ (സൂചന),രേഖ ഹരീന്ദ്രൻ ( ചെക്കമേറ്റ്)

പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹരായവർ

സംവിധാനം : അനീഷ് അൻവർ (രാസ്ത)

അഭിനയം : ബാബു നമ്പൂതിരി (ഒറ്റമരം), ഡോ. മാത്യു മാമ്പ്ര (കിർക്കൻ), ഉണ്ണി നായർ (മഹൽ), എ വി അനൂപ് (അച്ഛനൊരു വാഴ വച്ചു), ബീന ആർ ചന്ദ്രൻ (തടവ്), റഫീഖ് ചൊക്‌ളി (ഖണ്ഡശ), ഡോ. അമർ രാമചന്ദ്രൻ (ദ്വയം),ജിയോ ഗോപി (തിറയാട്ടം)

തിരക്കഥ : വിഷ്ണു രവി ശക്തി (മാംഗോമുറി)

ഗാനരചന, സംഗീതസംവിധാനം: ഷാജികുമാർ (മോണോ ആക്ട്)

സംഗീതം : സതീഷ് രാമചന്ദ്രൻ (ദ്വയം), ഷാജി സുകുമാരൻ (ലൈഫ്)

 

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...