നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ. ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക.
എഞ്ചിനീയറായ ആൻ്റണി മുഴുവൻ സമയ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ കമ്പനിയുടെ ഉടമ കൂടിയാണ്. ഇരുവരും വിവാഹിതരാകാൻ പോകുകയാണെന്നും പ്ലസ് ടു മുതൽ സുഹൃത്തുക്കളാണെന്നും കീർത്തിയുടെ അച്ഛനും നിർമ്മാതാവുമായ സുരേഷ് കുമാർ കുറച്ച് ദിവസം മുമ്പ് വെളിപ്പെടുത്തിയിരുന്നു.
ഇൻസ്റ്റഗ്രാമിൽ ആന്റണിക്കൊപ്പമുള്ള ചിത്രവും കീർത്തി പങ്കുവെച്ചിരുന്നു. 15 വർഷം, സ്റ്റിൽ കൗണ്ടിങ്, എപ്പോഴും ആൻ്റണി കീർത്തി എന്ന കുറിപ്പോടെയാണ് കീർത്തി ചിത്രം പങ്കിട്ടത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.