‘തേജസിന് ‘ തിയറ്ററിൽ ആളില്ല, സിനിമ കാണണമെന്ന കങ്കണയുടെ പോസ്റ്റിനെ ട്രോളി പ്രകാശ് രാജ് 

Date:

Share post:

ഏറ്റവും പുതിയ ചിത്രമായ തേജസ് കാണാൻ തിയറ്ററുകളിൽ പ്രേക്ഷകരെ ക്ഷണിച്ച് കങ്കണ റണാവത്ത്. പരിഹസിച്ച് നടൻ പ്രകാശ് രാജും. ഇൻസ്റ്റഗ്രാമിലെ നടിയുടെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പരിഹാസം. ‘ഇന്ത്യക്ക് 2014ൽ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുളളൂ. അൽപം കാത്തിരിക്കൂ. അത് എടുക്കും’ എന്നായിരുന്നു പ്രകാശ് രാജ് എക്സിൽ കുറിച്ചത്. കൂടാതെ justasking എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പമുണ്ട്. 2014 ലാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന് കങ്കണ നേരത്തെ പറഞ്ഞിരുന്നു. ഈ പരാമർശമാണ് നടിക്കെതിരെ പ്രകാശ് രാജ് തിരിച്ച് പ്രയോഗിച്ചത്.

കങ്കണ പ്രാധാന വേഷത്തിലേത്തിയ ചിത്രം തിയറ്ററുകളിൽ പരാജയപ്പെട്ടതോടെ‍യാണ് കുടുംബത്തിനൊപ്പം ചിത്രം കാണണമെന്ന അഭ്യർഥനയുമായി താരം രംഗത്തെത്തിയത്. ‘കോവിഡിനു മുൻപ് തന്നെ തിയറ്ററുകള്‍ക്ക് തിരിച്ചടി തുടങ്ങിയിരുന്നു. കോവിഡിനു ശേഷം അത് കൂടുകയും ചെയ്തു. സൗജന്യമായി ടിക്കറ്റുകള്‍ കൊടുക്കുന്നത് മുതൽ നിരവധി ഓഫറുകള്‍ നല്‍കിയിട്ടുവരെ തിയറ്ററിലേക്ക് ജനങ്ങൾ വരാതിരിക്കുന്ന സാഹചര്യമാണ്. കുടുംബത്തോടൊപ്പം തിയറ്ററിലേക്ക് വന്ന് സിനിമ ആസ്വദിക്കണമെന്ന് ഞാന്‍ പ്രേക്ഷകരോട് അഭ്യർഥിക്കുകയാണ്. അല്ലെങ്കില്‍ തിയറ്ററുകള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല എന്നാണ് കങ്കണ പറഞ്ഞത്.

സർവേഷ് മേവാര രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഒക്ടോബർ 27 നാണ് തിയറ്ററുകളിൽ എത്തിയത്. തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റായാണ് കങ്കണ അഭിനയിച്ചിരിക്കുന്നത്. 100 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആദ്യ രണ്ട് ദിവസംകൊണ്ട് നേടിയത് വെറും 2.5 കോടി രൂപയാണ്. ‘എമര്‍ജന്‍സി’യാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ ചിത്രം. അടിയന്തരാവസ്ഥ അടിസ്ഥാനമാക്കി നിര്‍മിച്ച ഈ ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ എത്തുന്നത്. ഇതിന് മുൻപ് നടിയുടെതായി പുറത്തിറങ്ങിയ തമിഴ് ചിത്രം ചന്ദ്രമുഖിയുടെരണ്ടാം ഭാഗവും വൻ പരാജയമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...