‘ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയധികം കഷ്ടപ്പാടുകൾ സഹിക്കുമെന്ന് കരുതിയില്ല’, പൃഥ്വിരാജിനെ പ്രശംസിച്ച് കമൽഹാസൻ

Date:

Share post:

വർഷങ്ങൾക്ക് മുൻപ് സൗദി അറേബ്യയിൽ ജോലി തേടിയെത്തിയ നജീബ് എന്ന മലയാളി പ്രവാസിയുടെ യാതനകൾ നിറഞ്ഞ ജീവിതം ‘ആടുജീവിതം’ എന്ന നോവലിലൂടെ ബെന്യാമിൻ ലോകത്തിന് മുന്നിൽ എത്തിച്ചിരുന്നു. ആ യഥാർത്ഥ ജീവിതം മാർച്ച്‌ 28 ന് വെള്ളിത്തിരയിൽ എത്തുകയാണ്.

ഇപ്പോഴിതാ ആടുജീവിതത്തെ പ്രശംസിച്ച് നടൻ കമൽഹാസൻ രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ തിയറ്റർ റിലീസിന് മുമ്പ് ചലച്ചിത്ര പ്രവർത്തകർക്കായി പ്രിമിയർ ഷോ സംഘടിപ്പിച്ചിരുന്നു. സിനിമ കണ്ട കമൽഹാസൻ ചിത്രം തന്നെ അത്ഭുതപ്പെടുത്തിയെന്നും കഠിന പ്രയത്നത്തിലൂടെ ആടുജീവിതം ഒരുക്കിയതിന് പൃഥ്വിരാജിനും സംവിധായകൻ ബ്ലെസിക്കും നന്ദിയുണ്ടെന്നും ചിത്രത്തിന്റെ പറഞ്ഞു. ഏറ്റവും മികച്ച സിനിമ ഒരുക്കാനുള്ള സംവിധായകന്റെ ദാഹമാണ് ആടുജീവിതത്തിലൂടെ കാണാൻ സാധിച്ചത്. ഒരു സിനിമക്കു വേണ്ടി പൃഥ്വിരാജ് ഇത്രമാത്രം കഷ്ടപ്പെടുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉലകനായകന് നന്ദി അറിയിച്ചുകൊണ്ട് പൃഥ്വിരാജുമെത്തി.

കമൽഹാസന്റെ കുറിപ്പ്

‘കഠിന പ്രയത്നത്തിലൂടെ ആടുജീവിതം യാഥാർഥ്യമാക്കിയതിന് സംവിധായകൻ ബ്ലെസിക്ക് ഒരുപാട് നന്ദി. ബ്ലെസി ഇത് എങ്ങനെ ചെയ്തുവെന്നാണ് സംവിധായകൻ മണിരത്നം അത്ഭുതത്തോടെ ചോദിച്ചത്. സിനിമയുടെ ഇടവേള എത്തിയപ്പോൾ തൊണ്ട വരളുകയും വെള്ളത്തിനായി ദാഹിക്കുന്നത് പോലെയും തോന്നി. ഒരു വ്യത്യസ്തമായ സിനിമ ചെയ്യാനുള്ള നിങ്ങളുടെ ദാഹം സിനിമയിൽ കൃത്യമായി പ്രകടമാകുന്നുണ്ട്. പൃഥ്വിരാജ് ഈ സിനിമക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരു ചിത്രത്തിന് വേണ്ടി ഇത്രയധികം കഷ്ടപ്പാട് സഹിക്കുമെന്ന് ഒരിക്കലും കരുതിയില്ല. പ്രത്യേകിച്ച് പൃഥ്വിരാജ് കുളിക്കുന്ന രംഗമുണ്ട് , അത് യഥാർഥമാണെന്ന് തോന്നിപ്പോയി. കൂടാതെ കാമറാമാൻ, (സുനിൽ കെ.എസ്) സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സിനിമക്കാരനെന്ന നിലയിൽ അത് ഞങ്ങൾക്ക് മനസിലാകും. ഇതെല്ലാം പ്രേക്ഷകരും മനസിലാക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. വളരെ മികച്ച ചിത്രമാണ് ആടുജീവിതം. പ്രിയപ്പെട്ട പ്രേക്ഷകരും ഈ സിനിമയെ പിന്തുണക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’- കമല്‍ഹാസൻ പറഞ്ഞു.

അതേസമയം ആടുജീവിതത്തിനു കിട്ടിയ ഏറ്റവും വലിയ പുരസ്കാരമാണ് കമൽഹാസന്റെ വാക്കുകൾ എന്ന് പൃഥ്വിരാജ് പറഞ്ഞു. ‘ഞാൻ എന്നെന്നും ഉലകനായകന്റെ കടുത്ത ആരാധകനാണ്. ആടുജീവിതത്തിനു കിട്ടിയ ഏറ്റവും വലിയ പുരസ്കാരമാണിത്. വളരെയധികം നന്ദി കമലഹാസൻ സർ’- പൃഥ്വിരാജ് കുറിച്ചു. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സിനിമയിലെ പാട്ടുകൾ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...