ഇന്ത്യന്‍ നായികമാരിലെ ഏറ്റവും സമ്പന്നരുടെ പട്ടിക പുറത്ത്. ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടം നേടിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി ജൂഹി ചൗള. 2024-ലെ ഹുറൂൻ സമ്പന്നപ്പട്ടികയിൽ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഷാരൂഖ് ഖാൻ്റെ തൊട്ടുപിന്നിൽ തന്നെയാണ് ജൂഹി ചൗളയുടെ സ്ഥാനം. 4,600 കോടി രൂപയാണ് ജൂഹിയുടെ സമ്പാദ്യം.
ഐശ്വര്യ റായിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 850 കോടി രൂപയാണ് ഐശ്വര്യയുടെ സമ്പത്ത്. മൂന്നാം സ്ഥാനത്തുള്ള പ്രിയങ്ക ചോപ്രയ്ക്ക് 650 കോടി രൂപയുടെ സ്വത്തുക്കളാണുള്ളത്. ആലിയ ഭട്ടും ദീപിക പദുകോണുമാണ് പട്ടികയിൽ അടുത്ത സ്ഥാനങ്ങളിൽ.
ജൂഹിയുടെ പുറകിലായുള്ള ഏറ്റവും ധനികരായ അഞ്ച് നടിമാരുടെ സ്വത്തുക്കൾ ചേർത്തുവെച്ചാലും ജൂഹിയുടെ സ്വത്തിന്റെ അത്രയുമെത്തില്ലെന്നതാണ് വസ്‌തുത. ഹിന്ദി സിനിമാരംഗത്ത് സജീവമെങ്കിലും മലയാളം-കന്നഡ-തമിഴ് ചിത്രങ്ങളിൽ വേഷമിട്ട ജൂഹി സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ്.