‘എം വി കൈരളി’യുടെ കഥ സിനിമയാക്കാൻ ഒരുങ്ങി ജൂഡ് ആന്റണി 

Date:

Share post:

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കര്‍ എൻട്രി ചിത്രമായി മലയാള ചിത്രം ‘2018, എവെരിവൺ ഈസ്‌ എ ഹീറോ’ തിരഞ്ഞെടുത്തതിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫ്. 1970 കളിൽ കേരളത്തിൽ നിന്നും യാത്ര പുറപ്പെട്ട് കാണാതായ ‘എം വി കൈരളി’ എന്ന ചരക്കുകപ്പലിന്റെ കഥയാണ് സിനിമയുടെ പ്രമേയം. ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായ ജോസി ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

കേരളാ സർക്കാരിന്റെ ഷിപ്പിംഗ് കോർപ്പറേഷന്റെ പേരിലുണ്ടായിരുന്ന കപ്പലാണ് ദുരൂഹമായ അവസ്ഥയിൽ കാണാതായത്. യൂറോപ്പിലെ റോസ്റ്റക്കിലേക്ക് 1979 ജൂൺ 30 നായിരുന്നു 20000 ടൺ ഇരുമ്പുമായി കപ്പൽ യാത്ര തിരിച്ചത്. എന്നാൽ യാത്ര തുടങ്ങി നാലാം ദിവസം ഗോവയിൽ വച്ച് കപ്പൽ കാണാതായി. കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്റ്റനും എറണാകുളം സ്വദേശിയായ അബി മത്തായി ചീഫ് എന്‍ജിനീയറും മലപ്പുറം സ്വദേശിയായ ബേബി സെബാസ്റ്റിയന്‍ റേഡിയോ ഓഫീസറുമായി യാത്ര തിരിച്ച കപ്പലില്‍ 23 മലയാളികളടക്കം 51 പേരുണ്ടായിരുന്നു. ഇതുവരെയും കപ്പൽ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

എം.വി. കൈരളി അപ്രത്യക്ഷമായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിവാദങ്ങൾ അവസാനിച്ചിരുന്നില്ല. കപ്പലിനെ കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. അതുകൊണ്ടാണ് സിനിമയെ ആകാംക്ഷയോടെ പ്രേക്ഷകർ നോക്കി കാണുന്നത്. ചിത്രത്തിൽ നിവിൻ പോളിയായിരിക്കും പ്രധാന കഥാപാത്രമായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. തമിഴിലെ വലിയ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും ചിത്രത്തിന്റെ നിർമ്മാണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...