വിവാഹിതയായി ജെന്നിഫർ ലോപ്പസ്: വരൻ 18 വർഷം മുൻപത്തെ അതേ ബെൻ അഫ്ലിക്ക്

Date:

Share post:

ഹോളിവുഡ് താരങ്ങളായ ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും പ്രണയം തകർന്ന് പതിനെട്ട് വർഷത്തിന് ശേഷം വിവാഹിതരായി. ലാസ് വെഗാസിലാണ് ഇരുവരും വിവാഹിതരായത്. ആദ്യം പ്രണയം തകർന്ന് 18 വർഷത്തിന് ശേഷമാണ് ഇരുവരും കഴിഞ്ഞ ദിവസം വിവാഹിതരാകുന്നത്. 22 വർഷങ്ങൾക്ക് മുൻപ് ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും വിവാഹിതരാകാൻ തീരുമാനിക്കുകയും ഔദ്യോഗികമായി വിവാഹനിശ്ചയം നടത്തുകയും ചെയ്തെങ്കിലും രണ്ടു വർഷങ്ങൾക്ക് ശേഷം വേർപിരിയുകയായിരുന്നു.

തങ്ങളുടെ വിവാഹ നിശ്ചയം വീണ്ടും നടന്നതായി ജെന്നിഫർ നേരത്തെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. 2002ൽ പുറത്തിറങ്ങിയ ഗിഗ്ലി എന്ന ചിത്രത്തിലൂടെയാണ് ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും ആദ്യമായി കണ്ടുമുട്ടുന്നത്.

2003ൽ ഇവർ വിവാഹതരാകുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും 2004ൽ വേർപിരിയുകയായിരുന്നു. 2004 ജൂണിൽ ജെന്നിഫർ ഗായകൻ മാർക്ക് ആന്റണിയെ വിവാഹം കഴിച്ചു. 2008ൽ അവർക്ക് മാക്സ്, എമ്മ എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചത് വാർത്തകളിൽ ഇടംപിടിച്ചു.

2005ൽ ബെൻ അഫ്ലക്ക് നടി ജെന്നിഫർ ഗാർണറെ വിവാഹം കഴിച്ചെങ്കിലും 2017ൽ വിവാഹമോചിതരായി. 2021 മെയിൽ ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും വീണ്ടും ഒന്നിക്കുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും പുറത്ത് വന്നിരുന്നു. നെവാഡയിൽ വച്ച് വിവാഹ ലൈസൻസ് നേടി ഇവർ വിവാഹിതരാകാൻ തീരുമാനിച്ചതോടെ 2022 ഏപ്രിലിൽ ഇരുവരുടേയും വിവാഹ നിശ്ചയവും നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...