‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

അപരൻ മുതൽ എബ്രഹാം ഓസ്‌ലർ വരെ

Date:

Share post:

പെരുമ്പാവൂരിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ചെറുപ്പക്കാരൻ കാലടിയിലെ ശ്രീ ശങ്കര കോളജിൽ പഠിക്കുന്ന കാലത്ത് തന്നെ മിമിക്രിയിൽ പ്രഗത്ഭനായിരുന്നു. പഠനം കഴിഞ്ഞ ഉടനെ കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലെ നിറ സാന്നിധ്യമായി. അവിടെ നിന്ന് പത്മരാജൻ എന്ന സംവിധായകൻ്റെ കൈകളിലേക്ക് എത്തും വരെ ഈ യുവാവ് ഒരു മിമിക്രി കലാകാരൻ മാത്രമായിരുന്നു. പിന്നീട് ‘അപരൻ്റെ’ വേഷമണിഞ്ഞ് എത്തിയ ആ ചെറുപ്പക്കാരനെ മലയാള സിനിമാ ലോകം നായകനടനായി ഇരുകയ്യും നീട്ടി സ്വീകരിച്ചു. പക്ഷെ, സിനിമാ നടനായതിൻ്റെ പേരിൽ അതുവരെ കൂടെയുണ്ടായിരുന്ന മിമിക്രിയേയോ ജീവന് തുല്യം കൊണ്ട് നടന്ന ചെണ്ടയേയോ ഉപേക്ഷിക്കാൻ ഈ കലാകാരൻ തയ്യാറായിരുന്നില്ല.

സിനിമാ നടനായി തിളങ്ങുമ്പോഴും പൂരപ്പറമ്പുകളിൽ ആവേശത്തോടെ ചെണ്ടക്കൊട്ടിക്കയറുന്ന ആ ചെറുപ്പക്കാരനെ എല്ലാവരും അത്ഭുതത്തോടെയാണ് നോക്കിയത്. കുടുംബ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസുകൾ കീഴടക്കിക്കൊണ്ട് അയാൾ അന്യ ഭാഷാ ചിത്രങ്ങളിലേക്കും ചേക്കേറി. വിജയപടികൾ ഓരോന്നായി ചവിട്ടിക്കയറുന്നതിനിടയിൽ അപ്രതീക്ഷിതമായി ചില വീഴ്ചകളും സംഭവിച്ചു.

മലയാളത്തിന് മമ്മൂട്ടിയും മോഹൻലാലും ഉള്ളപ്പോൾ എന്തിന് നിങ്ങൾ എന്ന അവതാരകൻ്റെ ചോദ്യത്തിന് ഒരിക്കൽ ആയാൾ മറുപടി പറഞ്ഞതിങ്ങനെ, “എനിക്ക് ആറടി പൊക്കമുണ്ട്. മമ്മൂട്ടിയ്ക്ക് 5.11, ലാലിന് 5.10. എനിക്ക് ഇപ്പോഴും രണ്ട് മണിക്കൂർ സ്റ്റേജിൽ നിന്ന് മിമിക്രി ചെയ്യാൻ പറ്റും. ഇവർക്ക് രണ്ട് പേർക്കും തലകുത്തി നിന്നാലും അതിന് കഴിയില്ല. രണ്ടര മണിക്കൂർ പഞ്ചാരി മേളം ഞാൻ നിന്ന് കൊട്ടും. ചിന്തിക്യേ വേണ്ട ഇവർക്ക് രണ്ട് പേർക്കും. പിന്നെ ആകെ ഉള്ള ഒരു കുറവ് ഇവർക്ക് രണ്ട് പേർക്കും എന്നേക്കാൾ നന്നായി അഭിനയിക്കാൻ അറിയാം” എന്നുളളതാണ്.

തൻ്റെ കഴിവും പരിമിധികളും സ്വയം തിരിച്ചറിഞ്ഞ നടനായിരുന്നെങ്കിലും കരിയറിൻ്റെ മധ്യത്തോടെ  മലയാള സിനിമയിൽ മികച്ച വേഷങ്ങൾ കിട്ടാതെയായി. ഇതിനിടെ കുടുംബത്തോടെ ചെന്നൈയിലേക്ക് ചേക്കേറിയെങ്കിലും മലയാളികൾ താരത്തെ കൈവിടാൻ തയ്യാറായിരുന്നില്ല. തുടർഹിറ്റുകൾ ഒഴിഞ്ഞുനിന്നെങ്കിലും സാനിധ്യം കൊണ്ട് അയാൾ പ്രേക്ഷകമനസ്സിൽ തങ്ങിനിന്നു. തെന്നിന്ത്യ കണ്ട എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാൾ, മിമിക്രി ആർട്ടിസ്റ്റ്, വാദ്യ കലാകാരൻ, ഗായകൻ, ആനക്കാരൻ, ഡബ്ബിങ് ആർട്ടിസ്റ്റ്, കർഷകൻ.. അങ്ങനെ നീളുന്നൂ പത്മശ്രീ ജയറാം സുബ്രമണ്യത്തിൻ്റെ 36 കരിയർ വർഷങ്ങൾ.

 

അപരന് ശേഷം

പ്രേം നസീറിനും മധുവിനും സത്യനും ജയനും ശേഷം മലയാള സിനിമ മമ്മൂട്ടിയും മോഹൻലാലും അടക്കി വാണിരുന്ന കാലത്ത് ആദ്യ ചിത്രം കൊണ്ട് തന്നെ ജയറാം എന്ന മിമിക്രി കലാകാരൻ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചു. പിന്നീട് അങ്ങോട്ട് വെച്ചടിവെച്ചടി കയറ്റമായിരുന്നു. ‘മൂന്നാം പക്കം’ (1988) മുതൽ ‘മകൾ’ (2022) വരെ  ജയറാം എന്ന നടന് കരിയർ ബെസ്റ്റുകൾ സമ്മാനിച്ച്  കടന്നുപോയി.  പത്മാരാജൻ, ഭരതൻ, ഐവി ശശി, സിബി മലയിൽ, കമൽ, രാജസേനൻ, സത്യൻ അന്തിക്കാട് തുടങ്ങിയ സംവിധായകരാണ് ജയറാമിൻ്റെ മികച്ച ചിത്രങ്ങൾക്ക് പിന്നിൽ. നായകനായും, പ്രതിനായകനായും, സ്വഭാവ നടനായും, ഹാസ്യ താരമായും, വിവിധ ഭാഷകളിൽ വിവിധ വേഷങ്ങളിൽ ജയറാം മലയാളികളുടെ യശസ്സ് ഉയർത്തി.

എന്നാൽ 2010 മുതൽ മലയാളത്തിലെ അദ്ദേഹത്തിന്റെ താരപദവിക്ക് ചാഞ്ചാട്ടം സംഭവിച്ചു. തെരഞ്ഞെടുക്കുന്ന പല മലയാള സിനിമകളിലും പരാജയം നേരിട്ടു.  ഇതിനിടയിൽ ലഭ്യമായ അന്യഭാഷാ ചിത്രങ്ങളിലെ പ്രകടനം  ജയറാമിന് കയ്യടി നേടിക്കൊടുത്തു.  തമിഴ്ഹിറ്റുകളായ തെന്നാലിയിലെ വേഷവും  ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലെ ആൾവാർക്കടിയൻ നമ്പിയുമൊക്കെ പ്രേക്ഷകർ നെഞ്ചിലേറ്റി.

സിനിമകൾ കൈനിറയെ ഉണ്ടായിരുന്ന കാലത്തും തനിക്കുവേണ്ടി കഥ കേൾക്കാനോ ഡേറ്റ് നോക്കാനോ ആരുമില്ലായിരുന്നെന്ന് ജയറാം പറയുന്നു. 35 വർഷമായി ഒറ്റയ്ക്ക് തന്നെയാണ് എല്ലാ കാര്യങ്ങളും നോക്കാറ്. ഇതേവരെ മാനേജർ ആയി ആരേയും നിയമിച്ചിട്ടില്ല. തൻ്റെ ഫോണിലേക്ക് ആളുകൾ വിളിക്കും, താൻ തന്നെ സംസാരിക്കും. മറ്റ് ഭാഷകളിൽ സിനിമ ചെയ്യുമ്പോൾ മാനേജർ ഇല്ലേയെന്ന് അവർ ചോദിച്ചിട്ടുണ്ടെന്നും ജയറാം വ്യക്തമാക്കിയിട്ടുണ്ട്. തൻ്റെ സിനിമ തിരഞ്ഞടുപ്പുകളിൽ സംഭവിച്ച പരാജയകാരണത്തെപ്പറ്റി വിലയിരുത്തുകയായിരുന്നു ജയറാം. മാത്രമല്ല, സിനിമാ കൂട്ടുകെട്ടുകളിൽ പെടാത്തത് നല്ല കഥാപാത്രങ്ങൾ ലഭിക്കാത്തതിന് കാരണമായിട്ടുണ്ടെന്നും ജയറാം തുറന്ന് പറഞ്ഞിട്ടുണ്ട്.

പത്മശ്രീ ജയറാം

36 വർഷത്തിനിടയിൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ജയറാമിനെ തേടിയെത്തിയത് രണ്ട് തവണ. തൂവൽ കൊട്ടാരത്തിലെ അഭിനയത്തിന് സ്പെഷ്യൽ ജ്യൂറി അവാർഡും സ്വയംവരപ്പന്തലിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരവും. നാല് തവണ ഫിലിം ഫെയർ, ഏഴ് തവണ ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്, രണ്ട് തവണ സൗത്ത് ഇന്ത്യൻ മൂവി അവാർഡ്, പിന്നേയും നിരവധി പുരസ്‌കാരങ്ങൾ.  പക്ഷെ, അന്യ ഭാഷയിൽ ചെന്ന് അഭിനയിച്ച് അവിടുത്തെ സർക്കാരിൻ്റെ സ്റ്റേറ്റ് അവാർഡ് വാങ്ങിച്ച ഏക നടൻ ജയറാം ആണ്. തമിഴ് ചിത്രമായ ‘തെന്നാലി’യിലെ അഭിനയത്തിനായിരുന്നു സ്പെഷ്യൽ പ്രൈസ്.

തമിഴില്‍ 20-ൽ താഴെ ചിത്രങ്ങളിൽ മാത്രമേ ജയറാം അഭിനയിച്ചിട്ടുളളൂവെങ്കിലും  ജയറാമിന് പത്മശ്രീ ലഭിക്കാന്‍ ശുപാര്‍ശ ചെയ്തത് തമിഴ്‌നാട് സര്‍ക്കാരാണെന്ന എന്ന സത്യം ഇപ്പോഴും പലർക്കും അറിയില്ല. ഒരിക്കൽ ജയറാം തമിഴ്‌നാട്ടിലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശം വലിയ വിവാദമായി. ഇതോടെ ഒരു കൂട്ടം ആളുകൾ ജയറാമിൻ്റെ തമിഴ്‌നാട്ടിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും വീടിന് തീ വെക്കുകയും ചെയ്തു. ജയറാമിൻ്റെ മകന്‍ കാളിദാസന് ലഭിച്ച ദേശീയ അവാര്‍ഡ് ഉൾപ്പടെ പ്രക്ഷോഭകാരികള്‍ അടിച്ചുതകര്‍ത്തു.  എന്നാൽ പ്രായശ്ചിത്തമെന്നോണം എല്ലാം കത്തി നശിച്ച ആ മുറിയിലേക്ക് തമിഴ്നാട് സർക്കാറിൻ്റെ ശുപാർശയിൽ  പത്മശ്രീ അവാര്‍ഡ് കൂടി എത്തിയതോടെ ജയറാമിൻ്റെ സിനിമാ ജീവിതം ധന്യമാവുകയായിരുന്നു.

അശ്വതി അലിയാസ് പാർവതി

ബാലചന്ദ്രമേനോൻ്റെ സംവിധാനത്തിൽ 1986 ൽ പുറത്തിറങ്ങിയ ‘വിവാഹിതരേ ഇതിലേ’ എന്ന ചിത്രത്തിലൂടെയാണ് അശ്വതി കുറുപ്പ് എന്ന പാർവതി സിനിമയിലെത്തിയത്. പതിനാറാമത്തെ വയസ്സിലായിരുന്നു അശ്വതിയുടെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. മികച്ച നർത്തകി കൂടിയായ താരം പിന്നീട് ‘അമൃതം ​ഗമയ’, ‘തൂവാനത്തുമ്പികൾ’, ‘വൈശാലി’, ‘തനിയാവർത്തനം’, ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. ജയറാമിൻ്റെ ആദ്യ ചിത്രമായ ‘അപരനിൽ’ അഭിനയിക്കുന്നതിനിടെ ആയിരുന്നു താരം ജയറാമുമായി പ്രണയത്തിലാകുന്നത്. അഞ്ചു വർഷം നീണ്ട സാഹസിക പ്രണയത്തിനൊടുവിൽ 92ൽ അശ്വതി എന്ന പാർവതി അശ്വതി ജയറാമായി. ഒരു സിനിമാ കഥയിൽ എന്ന പോലെ ഇന്നും ആ പ്രണയകാലം ഇരുവരും പൊതുവേദികളിൽ ഓർത്തെടുക്കാറുണ്ട്. വിവാഹശേഷം പാർവതി അഭിനയത്തോട് വിട പറയുകയും ചെയ്തു.

കണ്ണനും ചക്കിയും

ജയറാം-പാർവതി ദമ്പതികൾക്ക് രണ്ട് മക്കൾ. മകൻ കാളിദാസ് ബാലതാരമായി സിനിമയിലെത്തി. ‘എന്റെ വീട് അപ്പൂൻ്റേം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും നേടി.  ഡയറി മിൽക്കിൻ്റെ പരസ്യ ചിത്രത്തിലെ പ്രകടനവും കാളിദാസിനെ ശ്രദ്ധേയനാക്കി.  സിനിമയിലെ രണ്ടാം വരവ് തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു. പക്ഷെ, പരാജയമായിരുന്നു ഫലം. പിന്നീട് ഒന്നോ രണ്ടോ മലയാളം ചിത്രങ്ങളും ചെയ്തു. എന്നാൽ ‘പാവൈ കഥകൾ’ എന്ന ആന്തോളജി ചിത്രത്തിലെ സത്താർ എന്ന ട്രാൻസ്ജൻഡറിൻ്റെ വേഷം കാളിദാസിൻ്റെ അന്നേവരെയുള്ള പരാജയങ്ങളെ അപ്പാടെ മായ്ച്ചു കളഞ്ഞു. സത്താറായി കാളിദാസ് ജീവിക്കുകയായിരുന്നു. മകൾ മാളവിക സിനിമയിലും മോഡലിങ്ങിലും സജീവമാണ്.

ഞങ്ങൾ സന്തുഷ്ടരാണ്

2023 ൻ്റെ ഒടുക്കവും 2024 ൻ്റെ തുടക്കവും ഈ താര കുടുംബത്തിന് നൽകിയ സന്തോഷം ചെറുതല്ല. മകൻ്റേയും മകളുടെയും വിവാഹ നിശ്ചയ ചടങ്ങിൽ ആനന്ദ കണ്ണീർ പൊഴിക്കുന്ന ജയറാമിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കാളിദാസും മാളവികയും അവരുടെ ജീവിത പങ്കാളികളെ സ്വയം കണ്ടെത്തി. ആദ്യം നടന്നത് കാളിദാസൻ്റേയും ഭാവി വധു തരിണി കാളിങ്കരായരുടെയും നിശ്ചയമായിരുന്നു. പിന്നീട് മകൾ മാളവികയുടെയും ഭാവി വരൻ നവീൻ്റെ  നിശ്ചയം നടന്നു. ഇപ്പോൾ തനിക്ക് നാല് മക്കൾ ആയെന്ന് വളരെ സന്തോഷത്തോടെ പറയുന്ന ജയറാമെന്ന അച്ഛനെയും വീഡിയോയിൽ കാണാൻ കഴിയും.

ഭക്ഷ്യ വിഷബാധയേറ്റ് 13 കന്നുകാലികൾ നഷ്ടമായ കുട്ടിക്കർഷകർക്ക് ജയറാമിൻ്റെ ഏറ്റവും പുതിയ സിനിമയായ ‘എബ്രഹാം ഓസ്‌ലറിൻ്റെ’ അണിയറ പ്രവര്‍ത്തകരും നടന്‍ ജയറാമും സഹായവുമായി നേരിട്ടെത്തിയത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. പത്താം ക്ലാസ് വിദ്യാർഥിയായ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യുവിനെയും ബെന്നിയെയും  സന്ദർശിച്ച ജയറാം ഇരുവർക്കും ചെക്ക് കൈ മാറിയപ്പോൾ ആ കുട്ടികളുടെ മുഖത്ത് ഉണ്ടായ സന്തോഷം ജീവിതത്തിലെ ഏറ്റവും വലിയ  മറക്കാനാവാത്ത നിമിഷമായിരുന്നു എന്നാണ് ജയറാം പറഞ്ഞത്.

2024 ജയറാമിൻ്റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവിൻ്റെ വർഷം കൂടിയായി മാറി. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികൾ  കാണാൻ കൊതിച്ച ജയറാമിനെ സംവിധായകൻ മിഥുൻ മാനുവൽ തോമസ്  ‘എബ്രഹാം ഓസ്‌ലർ’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെ  മലയാള സിനിമയ്ക്ക് തിരിച്ചുതന്നു.  എന്തായാലും പഴയ ജയറാമിനെ പുതിയ രൂപത്തിൽ തിരിച്ചു കിട്ടിയതിൻ്റെ സന്തോഷത്തിലാണ് പ്രേക്ഷകർ, ഒപ്പം മലയാള സിനിമ മേഖലയും.

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...