മകൻ കാളിദാസിന്റെ വിവാഹം അടുത്തതോടെ അതിഥികളെ ക്ഷണിക്കാനുള്ള തിരക്കിലാണ് ജയറാമും പാർവതിയും. ആദ്യ വിവാഹക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇരുവരും കൈമാറിയത്. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിൽ എത്തിയായിരുന്നു താരങ്ങൾ വിവാഹത്തിന് ക്ഷണിച്ചത്.
താരദമ്പതികൾക്കൊപ്പം കാളിദാസും സ്റ്റാലിനെ കാണാൻ എത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വെച്ചായിരുന്നു കാളിദാസും ഭാവി വധുവും മോഡലുമായ താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയായ താരിണി 2021-ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് ആണ്.
വിവാഹം ക്ഷണിക്കാൻ ആരംഭിച്ചെങ്കിലും കാളിദാസിന്റെയും താരിണിയുടെയും വിവാഹം എന്നാണെന്ന കാര്യം താരദമ്പതികൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.