ജയിലറിന്റെ വിജയം, അണിയറ പ്രവർത്തകർക്ക് സ്വർണ നാണയം നൽകി നിർമാതാക്കൾ 

Date:

Share post:

ജയിലറിന്റെ വിജയാഘോഷം ​അതിഗംഭീരമാക്കി നിർമാതാക്കൾ. കൂറ്റൻ കേക്ക് മുറിച്ചും അണിയറ പ്രവർത്തകർക്ക് സ്വർണ നാണയം സമ്മാനമായി നൽകിയും ഭക്ഷണമൊരുക്കിയുമാണ് ചിത്രത്തിന്റെ വിജയം സൺപിക്ചേഴ്സ് ആഘോഷമാക്കിയത്. 300 അണിയറപ്രവർത്തകർക്കാണ് സണ്‍ പിക്ചേഴ്സ് മേധാവി കലാനിധി മാരന്‍ സ്വർണ നാണയങ്ങൾ സമ്മാനമായി നൽകിയത്. ‘സൺ പിക്ചേഴ്സ്’, ‘ജയിലര്‍’ എന്ന് നാണയത്തിന്റെ ഇരുഭാ​ഗത്തുമായി ആലേഖനം ചെയ്തിട്ടുണ്ട്.

സംവിധായകന്‍ നെല്‍സൻ ഉൾപ്പടെയുള്ളവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു. കലാനിധി മാരനും നെല്‍സനും അണിയറക്കാർക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് പിരിഞ്ഞത്. അതേസമയം നേരത്തെ രജനികാന്ത്, നെൽസൻ, അനിരുദ്ധ് എന്നിവർക്ക് ആഢംബര കാറും ലാഭവിഹിതവും കലാനിധി മാരൻ നൽകിയിരുന്നത് വൈറലായിരുന്നു. കൂടാതെ കാൻസർ രോ​ഗികൾ, സ്നേഹാലയങ്ങൾ, ബധിര- മൂക വിദ്യാലയങ്ങൾ, ഹൃദ്രോ​ഗികൾ എന്നിവർക്കുള്ള സഹായവും സൺപിക്ചേഴ്സ് നൽകിയിരുന്നു.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ‘ജയിലർ’ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ബോക്സോഫീസിൽ നിന്ന് 600 കോടിയിലധികം കളക്ഷൻ ചിത്രം സ്വന്തമാക്കിയിരുന്നു. കൂടാതെ മോഹൻലാൽ രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ‘ജയിലർ’.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...