സന്തോഷ് ശിവൻ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ നായികയായെത്തുന്ന ചിത്രം ജാക്ക് ആന്‍ഡ് ജില്ലിന്റെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറാണ് ട്രെയിലർ പുറത്തിറക്കിയത്. സയന്‍സ് ഫിക്ഷന്‍ കോമഡി എന്റര്‍ടൈനറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരുടെ ചിത്രമായി വന്ന ഫസ്റ്റ്ലുക്ക് പോസ്റ്റർ വളരെയധികം പ്രേക്ഷകപ്രീതി നേടി. ചിത്രത്തിലെ കിം കിം കിം എന്നു തുടങ്ങുന്ന ഗാനവും വളരെ മുൻപേ വൈറലായതാണ്.
ഗോകുലം ഗോപാലന്, സന്തോഷ് ശിവന്, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് ജാക്ക് ആന്‍ഡ് ജില്ലിന്റെ നിർമാണം. ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷൻ, എസ്തേര്‍ അനിൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെയ് 20ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തീയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.