ഐപിഎൽ സംപ്രേഷണാവകാശ ലേലം: ആമസോണും ഗൂഗിളും പിന്മാറി

Date:

Share post:

ഐപിഎൽ സംപ്രേഷണാവകാശ ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറിയെന്ന് റിപ്പോർട്ട്. നാളെ ലേലം നടക്കാനിരിക്കെയാണ് രണ്ട് അമേരിക്കൻ കമ്പനികളും പിന്മാറിയത്. ഇനി റിലയൻസ് ഗ്രൂപ്പ്, സ്റ്റാർ ഇന്ത്യ എന്നീ കമ്പനികൾ തമ്മിലാണ് ഐപിഎല്ലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കാൻ പ്രധാന മത്സരം നടക്കുക. ജിയോയും ഹോട്ട്‌സ്റ്റാറുമാണ് പ്ലാറ്റഫോമുകൾ.

സംപ്രേഷണാവകാശത്തിനായി കമ്പനികൾ കുറഞ്ഞത് 32,890 കോടി രൂപയെങ്കിലും ചിലവാക്കണം. നാല് ബണ്ടിലുകളായാണ് സംപ്രേഷണാവകാശം ലഭിക്കുക. ഒടിടി, ടെലിവിഷൻ സംപ്രേഷണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പെട്ട മത്സരങ്ങൾ നാല് ബണ്ടിലുകളാക്കി തിരിച്ച് ഓരോ ബണ്ടിലും ഓരോ കമ്പനികൾ സ്വന്തമാക്കും.

ഇന്ത്യയിലെ സംപ്രേഷണാവകാശമാണ് ബണ്ടിൽ എയിൽ. ഓരോ മത്സരത്തിനും 49 കോടി രൂപ വീതം ആകെ 18,130 കോടി രൂപ ഈ ബണ്ടിലിനായി മുടക്കണം. ഡിജിറ്റൽ സംപ്രേഷണാവകാശത്തിന് ഒരു മത്സരത്തിന് 33 കോടി രൂപ വീതം മൊത്തം 12,210 കോടി രൂപ നൽകണം. ബണ്ടിൽ സിയിൽ 18 മത്സരങ്ങളാണുള്ളത്. ഓപ്പണിംഗ് മത്സരങ്ങൾ, നാല് പ്ലേ ഓഫ് മത്സരങ്ങൾ, ഡബിൾ ഹെഡറുകളിലെ രാത്രി മത്സരങ്ങൾ എന്നിവക്ക് ആകെ 1440 കോടി രൂപയാണ്. ഇത് ഒടിടിയ്ക്ക് മാത്രമുള്ളതാണ്. ബണ്ടിൽ ഡിയിലുള്ളത് ലോകത്തിൻ്റെ മറ്റ് രാജ്യങ്ങളിലേക്കുള്ള സംപ്രേഷണാവകാശമാണ്. ഇതിനായി ഒരു മത്സരത്തിന് 3 കോടി രൂപ വീതം 1110 കോടി രൂപ തുക ആകും. ഇന്ത്യക്ക് പുറത്ത് ടെലിവിഷൻ, ഡിജിറ്റൽ റൈറ്റ്സ് ഉള്ളവർക്കേ ഇത് ലഭിക്കൂ.

അടുത്ത സീസണുകളിൽ ഐപിഎൽ മത്സരങ്ങളുടെ എണ്ണം വർധിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. 2023 മുതൽ 2027 വരെയുള്ള സീസണുകളിൽ മത്സരങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് ബിസിസിഐയുടെ തീരുമാനം. 2023, 2024 സീസണുകളിൽ 74 മത്സരങ്ങൾ വീതവും 2025, 2026 സീസണുകളിൽ ഇത് 84 മത്സരങ്ങളായും വർധിക്കും. 2027 സീസണിൽ 10 മത്സരങ്ങൾ കൂടി വർധിച്ച് 94 മത്സരങ്ങളുണ്ടാകും. 84 മത്സരങ്ങളിൽ നിർത്താൻ ആണ് ആലോചനയെന്നും റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...