ഹോക്കി ലോക റാങ്കിംഗ്, ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം

Date:

Share post:

ഹോക്കി ലോക റാങ്കിംഗിൽ ആറാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. 2368.83 റേറ്റിംഗ് പോയിന്റുമായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ മറികടന്നു. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിലും നടത്തിയ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് സ്ഥാനം തിരിച്ച് പിടിയ്ക്കാൻ തുണയായത്.

ഇതിന് മുൻപ് എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ കോണ്ടിനെന്റൽ ഷോപീസിലെ വെങ്കല മെഡലും റാഞ്ചിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ കിരീട നേട്ടവും ആറാം സ്ഥാനത്തേക്കുള്ള വനിതാ ടീമിൻ്റെ തിരിച്ചുവരവിന് കാരണമായി. ലോക റാങ്കിംഗിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മുന്നേറ്റമാണ് ആറാം സ്ഥാനത്തേക്കുള്ള ഉയർച്ച.

ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഹോക്കി ടീമായി 3422.40 പോയിന്റ് നേടിയ നെതർലൻഡ്‌സാണുള്ളത്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും അർജന്റീന മൂന്നാം സ്ഥാനവും നേടി. ബെൽജിയം ജർമനി എന്നിവയാണ് ഇന്ത്യയ്ക്ക് മുകളിലുള്ള മറ്റ് രണ്ട് ടീമുകൾ. 2608.77 പോയിന്റുമായി ബെൽജിയം നാലാം സ്ഥാനത്തും 2573.72 പോയിന്റുമായി ജർമനി അഞ്ചാം സ്ഥാനവും നേടി.

വരാനിരിക്കുന്ന എഫ്‌ഐഎച്ച് ഹോക്കി ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് ഊർജം പകരുന്നതാണ് ലോക റാങ്കിംഗിലെ ഈ കുതിപ്പ്. ജനുവരി 13 മുതൽ 19 വരെ റാഞ്ചിയിലാണ് യോഗ്യതാ മത്സരങ്ങൾ നടക്കുക. അടുത്ത വർഷത്തെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുന്നതിന് വേണ്ടി ജർമ്മനി, ചിലി, ന്യൂസിലൻഡ്, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇറ്റലി, ചെക്ക് റിപ്പബ്ലിക് എന്നിവർക്കെതിരെയാണ് ഇന്ത്യ ഏറ്റുമുട്ടുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...