‘സിനിമാ മേളയ്ക്ക് ഇന്ന് സമാപനം’, 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരശ്ശീല വീഴും

Date:

Share post:

എട്ട് ദിവസത്തോളം തലസ്ഥാന നഗരിയിൽ പകലും രാത്രിയും മുഴുവൻ നിറഞ്ഞു നിന്നത് സിനിമയായിരുന്നു. സിനിമ കാണാൻ ഒഴുകിയെത്തിയ സിനിമാ പ്രേമികളും. അടുത്ത വർഷം വീണ്ടും കാണാം എന്ന് ചൊല്ലി പിരിയാൻ നേരമായി. 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരശ്ശീല വീഴും. വൈകുന്നേരം ആറിന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരവും 20 ലക്ഷം രൂപയും സമ്മാനിക്കും. മേളയുടെ അവസാനദിനം 15 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഡോൺ പാലത്തറയുടെ ‘ഫാമിലി’, ഫാസിൽ റസാഖിന്‍റെ ‘തടവ്’ എന്നീ മലയാള ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. കൂടാതെ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് സമ്മാനിക്കും.

സുവർണ ചകോരമുൾപ്പെടെ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി 11 പുരസ്‌കാരങ്ങളാണ് ഉള്ളത്​. രജതചകോരത്തിന്​ നാലു​ ലക്ഷവും പുതുമുഖ സംവിധായകന് മൂന്നു ലക്ഷവുമാണ് പുരസ്‌കാര തുക. ജനപ്രീതിയാർജിച്ച ചിത്രത്തിന് രണ്ടു​ ലക്ഷം രൂപയും പുരസ്കാരങ്ങൾക്കൊപ്പം നൽകും. ഒരു ലക്ഷം രൂപയാണ് ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള കെ.ആർ. മോഹനൻ പുരസ്‌കാരത്തിന് നൽകുന്നത്.

അത് കൂടാതെ സിനിമാരംഗത്ത് സംവിധായകർക്ക്​ നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്ത് ലൈഫ് ടൈം അച്ചീവ്മെന്റ്, സ്പിരിറ്റ് ഓഫ് സിനിമ എന്നീ പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപയാണ് ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള സമ്മാനത്തുക. എന്നാൽ നവകേരള സദസ്സുമായി ബന്ധപ്പെട്ട യാത്രയിലായതിനാൽ ഇത്തവണ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും സമാപനചടങ്ങിൽ നേരിട്ട് എത്തിയേക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മലയാളത്തിന് അഭിമാനം; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ഇടംനേടി ‘പെരിയോനേ’

മലയാളത്തിന് അഭിമാനമായി ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ഇടംനേടി ആടുജീവിതം സിനിമയിലെ ​ഗാനം. എ.ആർ.റഹ്മാന്റെ 'പെരിയോനേ' എന്ന ​ഗാനമാണ് ലോക പ്രശസ്തമായ...

ഇടവേളയ്ക്ക് ശേഷം വക്കീൽ കോട്ടണിഞ്ഞ് സുരേഷ് ​ഗോപി; ജെ.എസ്.കെ ഉടൻ തിയേറ്ററിലേയ്ക്ക്

ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷക വേഷത്തിലെത്തുന്നു. 'ജെ.എസ്.കെ' അഥവാ 'ജാനകി വെഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിലൂടെയാണ് സുരേഷ്...

ഒമാൻ ദേശീയദിനം; സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു

ഒമാനിൽ ദേശീയദിനത്തിന് പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 20, 21 തിയ്യതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിൽ പൊതുഅവധി ബാധകമായിരിക്കും. രണ്ട് ദിവസത്തെ ദേശീയദിന അവധിക്ക്...

എട്ട് വര്‍ഷത്തിനുള്ളില്‍ സംഭവിച്ച മാറ്റം, ഞെട്ടിപ്പോയെന്ന് ആരാധകർ; വൈറലായി അമൃത നായരുടെ പഴയ ചിത്രങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമൃത നായർ. ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരം പിന്നീട് നിരവധി മിനിസ്ക്രീൻ...