ഓസ്ട്രേലിയയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നെതർലൻഡ്, 309 റൺസ് ചരിത്ര വിജയവുമായി ഓസിസ് 

Date:

Share post:

ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ വിജയം. ഓസിസിന്റെ ബാറ്റിംഗിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നെതർലൻഡ്സ് വീണു. ഓസീസ് ഉയർത്തിയ 400 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്സ് 21 ഓവറിൽ വെറും 90 റൺസിന് എല്ലാവരും ദയനീയമായി പരാജയപ്പെട്ടു. സെഞ്ച്വറി നേടിയ ഔസ്ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ ആണ് കളിയിലെ താരം. ഓസ്ട്രേലിയക്കായി ആദം സാംപ നാല് വിക്കറ്റ് വീഴ്ത്തി.

അതേസമയം ലോകകപ്പിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം 300ലേറെ റൺസിന് വിജയിക്കുന്നത്. എന്നാൽ കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ഇറങ്ങിയ നെതർലൻഡ്സിന് ഒരു ഘട്ടത്തിലും മത്സരത്തിലേക്കെത്താനായില്ല. തുടരെ തുടരെ വിക്കറ്റുകൾ വീണതോടെ ഓസ്ട്രേലിയക്ക് റെക്കോർഡ് വിജയം നേടാനും സാധിച്ചു. 25 റൺസെടുത്ത വിക്രംജിത് സിങ്ങാണ് നെതർലൻഡ്സിന്‍റെ ടോപ് സ്കോറർ.

മിച്ചൽ മാർഷിനെ (9) തുടക്കത്തിലേ നഷ്ടമായെങ്കിലും പിന്നീട് വാർണറും (104) സ്റ്റീവ് സ്മിത്തും (71) ചേർന്നുള്ള കൂട്ടുകെട്ട് മികച്ച അടിത്തറയിട്ടു. 62 റൺസെടുത്ത മാർനസ് ലബുഷെയ്നും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. അവസാന ഓവറുകളിൽ ഗ്ലെൻ മാക്സ് വെല്ലിന്റെ വെടിക്കെട്ട് പ്രകടനം സ്കോറിങ് അതിവേഗത്തിലാക്കി. 44 പന്തിൽ എട്ട് സിക്സും ഒമ്പത് ഫോറും നേടിയാണ് അദ്ദേഹം 106 റൺസെടുത്തത്. എന്നാൽ നെതർലൻഡ്സിന് വേണ്ടി ലോഗൻ വാൻ ബീക്ക് നാല് വിക്കറ്റെടുത്തു. ബാസ് ഡി ലീഡ് രണ്ടും ആര്യൻ ദത്ത് ഒരു വിക്കറ്റും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...