പാകിസ്താന് 7 വിക്കറ്റ് ജയം, ആറാമത്തെ തോൽവി ഏറ്റുവാങ്ങി ബംഗ്ലാദേശ് പുറത്തായി 

Date:

Share post:

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍. ബംഗ്ലാദേശ് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 32.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യത്തിലെത്തിയത്. ഇതോടെ സെമിക്കുള്ള വിദൂര സാധ്യത നിലനിര്‍ത്താനും പാകിസ്താനായി. എന്നാൽ ആറാം തവണയും തോൽവി ഏറ്റുവാങ്ങിയതോടെ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ഓപ്പണര്‍മാരായ ഫഖര്‍ സമാന്‍ – അബ്ദുള്ള ഷഫീഖ് കൂട്ടുകെട്ടാണ് പാക് ടീമിന്റെ ജയം എളുപ്പമാക്കിയത്. 21.1 ഓവറില്‍ 128 റണ്‍സാണ് ഇരുവരും സ്‌കോര്‍ബോര്‍ഡില്‍ ഏഴുതി ചേര്‍ത്തത്. പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയ ഫഖര്‍ സമാന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 74 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും ഏഴ് സിക്‌സും പറത്തി 81 റണ്‍സെടുത്ത സമാൻ തന്നെയാണ് പാകിസ്താന്റെ ടോപ് സ്‌കോററും.

ഷഫീഖ് 69 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 68 റണ്‍സെടുത്തു. എന്നാൽ ക്യാപ്റ്റന്‍ ബാബര്‍ അസമിന് (9) ഈ മത്സരത്തിലും വേണ്ടത്പോലെ തിളങ്ങാനായില്ല. മുഹമ്മദദ് റിസ്വാന്‍ (26*), ഇഫ്തിഖര്‍ അഹമ്മദ് (17*) എന്നിവര്‍ പുറത്താകാതെ നിന്നു. അതേസമയം നേരത്തേ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 45.1 ഓവറില്‍ 204 റണ്‍സിന് ഓള്‍ ഔട്ടായി. മഹ്‌മദുള്ള, ലിട്ടണ്‍ ദാസ്, ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ ഇന്നിങ്സുകളായിരുന്നു ബംഗ്ലാദേശിനെ 200 കടത്തിയത്.

70 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത മഹ്‌മദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ലിട്ടണ്‍ ദാസ് 64 പന്തുകള്‍ നേരിട്ട് 45 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 79 റണ്‍സാണ് ബംഗ്ലാദേശ് ഇന്നിങ്സിലെ ഉയർന്ന കൂട്ടുകെട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...