ഭാഗ്യയ്ക്കും ശ്രേയസിനും ആശംസയറിയിക്കാൻ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി ഗവര്‍ണര്‍

Date:

Share post:

ഭാഗ്യയ്ക്കും ശ്രേയസിനും ആശംസയറിയിക്കാൻ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തെ താരത്തിന്റെ വീടായ ‘ലക്ഷ്മി’യിലെത്തിയ ഗവർണറെ സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് സ്വീകരിച്ചത്. ഗവർണറുടെ സന്ദർശനത്തിന്റെ ചിത്രങ്ങൾ സുരേഷ് ഗോപി സമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചു.

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയ്ക്കും ഭർത്താവ് ശ്രേയസിനും ആശംസയറിയിക്കാൻ ഗവർണർ കുടുംബസമേതമാണ് എത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം വളരെ നേരം ചെലവഴിച്ച അദ്ദേഹം നവദമ്പതികളെ അനുഗ്രഹിക്കുകയും ചെയ്തു. ​”ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവദമ്പതികളെ അനുഗ്രഹിക്കാനായി ‘ലക്ഷ്‌മി’ സന്ദർശിച്ചപ്പോൾ. ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നു” എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി ചിത്രങ്ങൾ പങ്കിട്ടത്.

ഗവർണർക്ക് വിഭവ സമൃദ്ധമായ സദ്യയാണ് താരം ഒരുക്കിയത്. സുരേഷ് ​ഗോപിയുടെ കുടുംബാം​ഗങ്ങളോടൊപ്പമുള്ള ​ഗവർണറുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...