സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മയോനി എന്ന പ്രിയ നായർ. ഗായിക അമൃത സുരേഷുമായി പിരിഞ്ഞ ഗോപി സുന്ദർ പുതിയ പ്രണയം കണ്ടെത്തിയെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹം. എന്നാൽ ഇക്കാര്യം ഗോപി സുന്ദറോ മയോനിയോ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇപ്പോഴിതാ, ഗോപി സുന്ദറിനൊപ്പമുള്ള ഏതാനും ചിത്രങ്ങൾ ഷെയർ ചെയ്തു രംഗത്ത് എത്തിയിരിക്കുകയാണ് മയോനി. “ഞാൻ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ, എന്നെ സ്നേഹിക്കുകയും എങ്ങനെ ജീവിക്കണമെന്നു പഠിപ്പിക്കുകയും ചെയ്തു,” എന്നാണ് ചിത്രത്തിന് ഇവർ നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
ചിത്രങ്ങൾ ഇപ്പോൾ സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ സ്വിറ്റ്സർലാൻഡ് ചിത്രങ്ങളും അടുത്തിടെ വലിയ രീതിയിൽ വൈറൽ ആയിരുന്നു.