സോഷ്യൽ മീഡിയയിൽ സജീവമായ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അദ്ദേഹമിപ്പോൾ സ്വിറ്റ്സർലാന്റിൽ ആണ്. അവിടെ നിന്നുമുള്ള വീഡിയോകളും ഫോട്ടോകളും ഇദ്ദേഹം പങ്കുവയ്ക്കുന്നുമുണ്ട്.
സ്വിറ്റ്സർലാന്റിൽ നിന്നും ഗോപി സുന്ദർ പങ്കുവച്ചൊരു ഫോട്ടോ വാർത്തകളിൽ ഇടം നേടിയിരുന്നു. ഗോപി സുന്ദറിനൊപ്പം ഒരു യുവതിയെ ഫോട്ടോയിൽ കണ്ടതാണ് വാർത്തകളിൽ ഇടം നേടാൻ കാരണം. പിന്നാലെ ആ യുവതി ആരെന്ന അന്വേഷണമാണ് പലരും കമന്റുകളിലൂടെ പങ്കുവെച്ചത്. പിന്നാലെ വലിയ വിമർശങ്ങളും നടത്തി.ഇത്തരം കമന്റുകൾക്കും വിമർശനങ്ങൾക്കും മറുപടിയായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. ഇൻസ്റ്റഗ്രാമിൽ ഗോപി സുന്ദർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.
“ഇവിടെ ആർക്കും ഒരു പ്രശ്നവും ഇല്ല, ഒരു കംപ്ലെയ്ൻറും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാം ഹാപ്പിയായി പോകുന്നു.നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ. ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു. നമിച്ചു. അരി തീർന്നെങ്കിൽ അണ്ണൻമാർക്ക് മാസം അരി ഞാൻ വാങ്ങിതരാം”- ഗോപി സുന്ദർ പറയുന്നു