ഇന്ത്യന്‍ സിനിമാ ഇതിഹാസം കമല്‍ഹാസന് യുഎഇ സര്‍ക്കാറിന്‍റെ ഗോൾഡന്‍ വിസ. ദുബൈ ജിഡിആര്‍എഫ്സി അധികൃതരില്‍ നിന്ന് ഉലകനായകന്‍ ഗോൾഡന്‍ വിസ ഏറ്റുവാങ്ങി. ഗൾഫ് മാധ്യമം സംഘടിപ്പിച്ച കമോണ്‍ കേരള പരിപാടിയില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയപ്പോഴാണ് കമലഹാസനെ ഗോൾഡന്‍ വിസ നല്‍കി ആദരിച്ചത്.
സിനിമാ രംഗത്തെ സമഗ്രസംഭാവനകൾ മാനിച്ചാണ് ഗോൾഡന്‍ വിസ സമ്മാനിച്ചത്. പ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവർത്തകൻ ഡോ. കെ. അബ്‌ദുൽ ഗനിയും കമല്‍ഹാസനൊപ്പം ഉണ്ടായിരുന്നു. പത്ത് വര്‍ഷത്ത കാലാവധിയാണ് ഗോൾഡന്‍ വിസയ്ക്കുളളത്. നേരത്തെ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ക്ക് യുഎഇ ഗോൾഡന്‍വിസ നല്‍കി ആദരിച്ചിരുന്നു. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരും ഗോൾഡന്‍ വിസ സ്വന്തമാക്കിയവരാണ്.
ഉയർന്ന ആസ്തിയുള്ള നിക്ഷേപകര്‍ക്കും വിവിധ മേഖലകളിലെ പ്രതിഭകൾക്കും ഗവേഷകരും ശാസ്ത്രജ്ഞര്‍ തുടങ്ങിയ വൈദഗ്ദ്ധ്യം തെളിയിച്ചവര്‍ക്കാണ് ഗോൾഡന്‍ വിസ ലഭ്യമാകുന്നത്. ശാസ്ത്രജ്ഞർ എമിറേറ്റ്സ് സയന്റിസ്റ്റ് കൗൺസിൽ അല്ലെങ്കിൽ മുഹമ്മദ് ബിൻ റാഷിദ് മെഡൽ ഫോർ സയന്റിഫിക് എക്സലൻസിന്റെ അംഗീകാരം ഉള്ളവരായിരിക്കണമെന്ന് നിബന്ധനയുണ്ട്. കലാകാരന്മാർക്കും, സാംസ്കാരിക, വിജ്ഞാന വികസന മന്ത്രാലയത്തിന്റെ അംഗീകാരം ഉള്ളവര്‍ക്കും ഗോൾഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്.