‘ലിയോ’യ്ക്കു ശേഷം ‘ജയിലർ’, ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

Date:

Share post:

ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസ് ആണ് വിജയ്യുടെ ബിഗ് ബജറ്റ് ചിത്രമായ ‘ലിയോ’യുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഇപ്പോഴിതാ മറ്റൊരു ബ്രഹ്മാണ്ഡ തമിഴ് ചിത്രത്തിന്റെയും കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം ഗോപാലന്‍. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന ‘ജയിലര്‍’ എന്ന തമിഴ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശമാണ് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയത്.

അതേസമയം ശങ്കർ സംവിധാനം ചെയ്ത ‘എന്തിരൻ 2.0’യ്ക്ക് ശേഷം ഒരു രജനി ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഗോകുലം മൂവിസ് ‘ജയിലറി’നുവേണ്ടി മുടക്കിയതെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 10നാണ് ജയിലർ റിലീസിനെത്തുക. തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയിലർ’. ആക്ഷന്‍ കോമഡി എന്റർടെയ്നറായ ചിത്രം രജനിയുടെ കരിയറിലെ 169-ാമത്തെ സിനിമയെന്ന നിലയിൽ വലിയ മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്.

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലർ കഥാപാത്രമായാണ് രജനി എത്തുക. തമന്നയാണ് ചിത്രത്തിലെ നായിക. രമ്യ കൃഷ്ണന്‍, ശിവ്രാജ് കുമാർ, വിനായകന്‍, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ, വിക്രം നായകനായ കോബ്ര എന്നീ സിനിമകളും ഗോകുലമായിരുന്നു കേരളത്തിൽ വിതരണം ചെയ്തത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം മൂവീസ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...