‘അവളുടെ കരുത്തുറ്റ പോരാട്ടമാണ് എല്ലാത്തിന്റെയും തുടക്കം’; പോസ്റ്റുമായി ഗീതു മോഹന്‍ദാസ്, പിന്തുണച്ച് മഞ്ജു വാര്യർ

Date:

Share post:

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് അഭിപ്രായം പ്രകടിപ്പിച്ച് രം​ഗത്തെത്തുന്നത്. ഇപ്പോൾ വിഷയത്തിൽ വളരെ ശക്തമായ പ്രതികരണം നടത്തിയിരിക്കുകയാണ് നടിയും സംവിധായികയുമായ ​ഗീതു മോഹൻദാസ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ആക്രമിക്കപ്പെട്ട നടിയുടെ പങ്ക് വളരെ വലുതാണെന്നാണ് ​ഗീതു സഹപ്രവർത്തകരെ ഓർമ്മിപ്പിക്കുന്നത്.

ഇപ്പോൾ നടക്കുന്ന എല്ലാത്തിനും പിന്നിൽ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്നാണ് ഗീതു മോഹൻദാസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. പൊരുതാനുള്ള അവളുടെ നിശ്ചയദാർഢ്യത്തിൻ്റെ ഫലമാണ് ഇതെന്നും നടി കൂട്ടിച്ചേർത്തു. ഗീതുവിന്റെ അഭിപ്രായത്തെ പിന്തുണച്ച് നടി മഞ്ജു വാരിയരും രം​ഗത്തെത്തി.

‘പറഞ്ഞത് സത്യം’ എന്നായിരുന്നു വിഷയത്തിൽ മഞ്ജുവിൻ്റെ കമൻ്റ്. ഇരുവരുടെയും പ്രതികരണം സാമൂഹ്യമാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ഇതോടെ നിരവധി താരങ്ങളാണ് ഇരുവരെയും പിന്തുണച്ച് രം​ഗത്തെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...