‘ഒരു പുരസ്‌കാരം ഏറ്റുവാങ്ങുന്ന അനുഭൂതി’, ഐഎഫ്എഫ്കെ യുടെ ആദ്യ ഡെലിഗേറ്റ് പാസ്സ് ഏറ്റുവാങ്ങി നടി വിൻസി അലോഷ്യസ്

Date:

Share post:

ഐഎഫ്എഫ്കെ യുടെ ആദ്യ ഡെലിഗേറ്റ് പാസ്സ് നടി വിൻസി അലോഷ്യസ് ഏറ്റുവാങ്ങി. ഒരു പുരസ്‌കാരം ഏറ്റുവാങ്ങുന്ന അനുഭൂതിയാണ് ആദ്യ ഡെലിഗേറ്റ് പാസ്സ് കിട്ടിയപ്പോൾ ഉണ്ടായതെന്ന് നടി പറഞ്ഞു. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ സംവിധായകൻ ശ്യാമ പ്രസാദാണ് ആദ്യ പാസ് വിൻസിയ്ക്ക് നൽകിയത്.

അതേസമയം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെലിഗേറ്റുൾ പൂർണ തൃപ്തിയോടെ ഒരുമയോടെ പ്രവർത്തിക്കുന്നതാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുന്നേറ്റത്തിന് കാരണമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

ഐഎഫ്എഫ്കെ യെ ഏറ്റവും മികച്ച മേളയാക്കാനാണ് ചലച്ചിത്ര അക്കാദമി ശ്രമിക്കുന്നത്. യുദ്ധത്തിനെതിരായ കേരളത്തിന്റെ നിലപാട് വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ ചലച്ചിത്ര മേളയെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ക്യുറേറ്റർ ഗോൾഡ സെല്ലാം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...