‘പുഷ്പ’ കരിയറിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല, എല്ലാം തന്നത് മലയാളമാണ് ‘ – തുറന്ന് പറച്ചിലുമായി ഫഹദ് ഫാസിൽ 

Date:

Share post:

‘കയ്യെത്തും ദൂരത്ത്‌…’ ആദ്യ ചിത്രം പരാജയമായിരുന്നു. പിന്നീട് പഠനത്തിനായി അന്യ നാട്ടിലേക്ക് വിമാനം കയറി. തിരിച്ചെത്തിയപ്പോൾ ആരും പ്രതീക്ഷിക്കാതെ സിനിമയിൽ അപ്രതീക്ഷിത തിരിച്ചു വരവ് നടത്തി ഞെട്ടിച്ച ഒരു മലയാളി നടനുണ്ട്. ‘കേരള കഫേയിലെ ‘മൃത്യുഞ്ജയത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ആ നടനെ കണ്ട് കേരളക്കര ചോദിച്ചു, ഇത് ആ നടനല്ലേ… സംവിധായകൻ ഫാസിലിന്റെ മകൻ…? കയ്യെത്തും ദൂരത്തിലെ സച്ചിൻ ആയിരുന്നില്ല, പിന്നീട് കണ്ടത് കോക്ടൈയിലിലെ നവീനായും ചാപ്പാ കുരിശിലെ അർജുനായും മഹേഷിന്റെ പ്രതികാരത്തിലെ മഹേഷായും കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയായും ഒടുവിൽ തിയ്യറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ചുകൊണ്ടിരിക്കുന്ന ആവേശത്തിലെ രംഗനണ്ണയായും അയാൾ ഞൊടിയിടയിൽ മാറിക്കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പരാജയ പടത്തിലെ നായകനെ ജനം മറന്നിരിക്കുന്നു, വിജയ ചിത്രങ്ങളുടെ രാജകുമാരനായി, സിനിമലോകത്തിന്റെ സ്വന്തം ഫാഫായായി ആ നടൻ വാനോളം വളർന്നിരിക്കുന്നു, ഷാനു എന്ന് വിളിപ്പേരുള്ള സാക്ഷാൽ ഫഹദ് ഫാസിൽ.

മികച്ച അഭിനയം ഫഹദിനെ അന്യഭാഷ സിനിമാപ്രേമികൾക്കിടയിലും ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ്. തമിഴിലും തെലുങ്കിലും ഫഹദ് ഇന്ന് വലിയ ഫാൻ ബേസ് ഉള്ള നടനാണ്. തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഫഹദ് ഫാസിലിനെ സുപരിചിതനാക്കിയ ചിത്രമാണ് സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ’. അല്ലു അർജുൻ നായകനായി 2021-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ എസ്.പി ഭൻവർ സിം​ഗ് ഷെഖാവത്ത് എന്ന വില്ലൻ വേഷത്തിൽ, പുതിയ മേക്കോവറിൽ എത്തിയ ഫഹദ് തെലുങ്ക് പ്രേക്ഷകരുടെയും പ്രീതി പിടിച്ചുപറ്റി. പുഷ്പയുടെ രണ്ടാംഭാ​ഗത്തിലും ഫഹദ് ഇതേ കഥാപാത്രമായി എത്തുന്നുണ്ട്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പുഷ്പയിലെ കഥാപാത്രത്തേക്കുറിച്ചും തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോൾ ചർച്ച.

‘പുഷ്പ’ ചെയ്തതിനുശേഷം പാൻ ഇന്ത്യൻ നടനായോ എന്ന അവതാരകന്റെ ചോദ്യത്തിന് ഭൻവർ സിം​ഗ് ഷെഖാവത്ത് എന്ന പോലീസ് കഥാപാത്രം തന്റെ കരിയറിൽ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാക്കിയില്ലെന്നായിരുന്നു ഫഹദിന്റെ മറുപടി. ‘പുഷ്പ’ കാരണം കരിയറിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇക്കാര്യം സംവിധായകൻ സുകുമാറിനോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. അത് മറച്ചുവെയ്ക്കേണ്ട കാര്യമൊന്നുമില്ലെന്നും ഫഹദ് ഫാസിൽ പറഞ്ഞു.

“എനിക്ക് ചെയ്യാനുള്ള കാര്യങ്ങൾ ഞാനിവിടെ കൃത്യമായി ചെയ്യുന്നുണ്ട്. ഒന്നിനോടും ഒരുതരത്തിലും ബഹുമാനക്കുറവില്ല. എന്നാൽ ‘പുഷ്പ’ റിലീസായതിനുശേഷം എന്നിൽ നിന്നും ഒരു മാജിക്ക് ആണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഇത് യഥാർത്ഥത്തിൽ സുകുമാർ സാറിനോടുള്ള ശുദ്ധമായ സഹകരണവും സ്നേഹവുമാണ്. എന്റെ ജീവിതം മലയാളസിനിമയാണ്.” ഫഹദ് വ്യക്തമാക്കി.

അത് മാത്രമല്ല, തന്റെ ചിത്രങ്ങൾ മറ്റുള്ളവർ പകർത്തുന്നത് തനിക്കിഷ്ടമല്ലെന്നും ഫഹദ് അഭിമുഖത്തിൽ പറഞ്ഞു. “എനിക്ക് സെൽഫിയെടുക്കുന്നത് ഇഷ്ടമല്ല. അമ്മയ്ക്കോ ഭാര്യക്കോ ഒപ്പം പുറത്തുപോവുമ്പോൾ എന്റെ ചിത്രം മറ്റുള്ളവർ പകർത്തുന്നതും എനിക്ക് ഇഷ്ടമല്ല. എന്നെ നോക്കി വെറുതേ പുഞ്ചിരിച്ചാൽ മാത്രം മതി. നിങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും. അങ്ങനെ ചെയ്യുന്ന ഒരുപാടുപേരുണ്ട് m. അവരൊക്കെ എത്ര മനോഹരമാണ്.” താരം മനസ്സ് തുറന്നു.

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അല്ലു അർജുൻ നായകനായും ഫഹദ് ഫാസിൽ വില്ലനായും രശ്മിക മന്ദന നായികയായുമെത്തിയ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ റൂൾ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2 വിന്റെ പോസ്റ്ററുകളും പാട്ടുമെല്ലാം ഇതിനോടകം തന്നെ ആ പ്രതീക്ഷ വാനോളം ഉയർത്തിയിട്ടുമുണ്ട്. 2024 ഓഗസ്റ്റ്‌ 15ന് സ്വാതന്ത്ര്യദിനത്തിൽ തിയേറ്ററുകളിൽ എത്തുന്ന പുഷ്‌പ 2 ഫ്ലവർ ആണോ ഫയർ ആണോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...