ബോളിവുഡിലെ വിവാഹ മോചന ലിസ്റ്റിലേക്ക് ഒരു താരം കൂടി എത്തിയിരിക്കുകയാണ് നടി ഹേമമാലിനിയുടെ മകളും നടിയുമായ ഇഷ ഡിയോൾ! ഇഷ ഡിയോളും ഭർത്താവും വ്യവസായിയുമായ ഭരത് തഖ്താനിയും വേർപിരിഞ്ഞു. ഇരുവരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ തങ്ങളുടെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.അവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ പ്രസക്തഭാഗം ഇങ്ങനെയാണ്
“ഞങ്ങൾ പരസ്പരം സമ്മതത്തോടെ സൗഹാർദ്ദപരമായും വേർപിരിയാൻ തീരുമാനിച്ചു. ഞങ്ങളുടെ ജീവിതത്തിലെ ഈ മാറ്റത്തിനിടയിലും ഞങ്ങളുടെ രണ്ട് കുട്ടികളുടെ മികച്ച താൽപ്പര്യങ്ങളും ക്ഷേമവും ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു” രാധ്യ, മിരായ എന്ന രണ്ട് പെൺ മക്കളാണ് ദമ്പതികൾക്ക് ഉള്ളത്.
ബോളിവുഡിലെ മുൻകാല താരങ്ങളായ ധർമേന്ദ്രയുടെയും ഹേമമാലിനിയുടെയും മകളാണ് ഇഷ. വിനയ് ശുക്ലയുടെ 2002 ലെ റൊമാൻ്റിക് ത്രില്ലറായ കോയി മേരേ ദിൽ സേ പൂച്ചെയിലൂടെയാണ് ഇഷ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എൽഒസി കാർഗിൽ (2003), യുവ (2004), ധൂം (2004), ദസ് (2005), നോ എൻട്രി (2005) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ഇഷ ഭാഗമായിട്ടുണ്ട്. 2012ൽ മുംബൈയിലെ ഇസ്കോൺ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. 13 വർഷത്തെ ദാമ്പത്യം പൂർത്തിയാക്കിയാണ് ഇരുവരും വിവാഹ മോചനം നേടിയിരിക്കുന്നത്.