മലയാളികള്‍ക്ക് സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകളും അഹാന കൃഷ്ണയുടെ സഹോദരിയും യൂട്യൂബറുമായ ദിയ കൃഷ്ണയെ. ട്രാൻസ്ജെൻഡർ വ്യക്തികളെ കുറിച്ചു പറഞ്ഞ ദിയയുടെ വാക്കുകളാണ് സോഷ്യല്‍മിഡിയയില്‍ വൈറലാകുന്നത്.
തനിക്ക് ഒരു ഗേ സുഹൃത്ത് വേണമെന്ന ആഗ്രഹമുണ്ടെന്നാണ് ദിയ പറയുന്നത്. ട്രാൻസ്ജെൻഡറിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ദിയ ഇങ്ങനെ മറുപടി നൽകിയത്. ട്രാൻസ്ജെൻഡർ സുഹൃത്തുക്കളുണ്ടോ, അവരോടൊപ്പം കംഫർട്ടബിൾ ആണോ എന്ന അവതാരിക ചോദ്യത്തിനായിരുന്നു താരത്തിന്‍റ മറുപടി.
ബാംഗ്ലൂരിലാണ് ഞാൻ ട്രാൻസ്ജെൻഡേഴ്സിനെ നേരിട്ട് കണ്ട് സംസാരിച്ചത്. ഞാനവരെ എവിടെ വെച്ച് കണ്ടാലും അവരുടെ അനുഗ്രഹം വാങ്ങാൻ ശ്രമിക്കാറുണ്ട്. അവരുടെ അനുഗ്രഹത്തിന് വലിയ ശക്തിയുണ്ട്. അവർക്ക് പണം നൽകാനും സന്തോഷിപ്പിക്കാനും ശ്രമിക്കാറുണ്ട്. കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്കവരെ ഇഷ്ടമാണ്. ശരത് കുമാർ ചെയ്ത റോൾ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട് എന്നും താരം പറഞ്ഞു. എനിക്ക് ഗേ സുഹൃത്തുക്കളുണ്ട്. ബെസ്റ്റ് ഫ്രണ്ടായി ഒരു ഗേ ഉണ്ടെങ്കിൽ വളരെ നന്നായിരുന്നുവെന്ന് താൻ എപ്പോഴും അശ്വിനോട് പറയാറുണ്ടായിരുന്നു. കാരണം ഒരു പെൺകുട്ടിയോട് സംസാരിക്കുന്നതുപോലെ അവരോട് എല്ലാം പറയാം. അവർ വളരെ ക്യൂട്ടാണെന്നും ദിയ പറയുന്നു. നമ്മുടെ മലയാളി ആണുങ്ങൾക്കാണ് ഗേ പയ്യൻമാരുമായി പ്രോബ്ലം എന്നും ദിയ കൂട്ടിച്ചേര്‍ത്തു