ധ്യാന്‍ ശ്രീനിവാസന്‍ ഗായകനാവുന്നു; ‘നദികളില്‍ സുന്ദരി യമുന’യിലെ ഗാനശകലം പുറത്ത്

Date:

Share post:

‘വെള്ളം’ സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ എന്ന സിനിമയ്ക്കുവേണ്ടി ധ്യാന്‍ ശ്രീനിവാസന്‍ ഗായകനാകുന്നു. ധ്യാന്‍ ആദ്യമായി പിന്നണി ഗായകനാകുന്ന ഗാനം രചിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. അരുണ്‍ മുരളീധരനാണ് സംഗീതസംവിധാനം. ഗാനംരംഗത്തിൻ്റെ ശകലങ്ങളും റിക്കോഡിംഗ് നിമിഷങ്ങളും ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

സിനിമാറ്റിക്കയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നാണ് ‘നദികളില്‍ സുന്ദരി യമുന’ നിര്‍മ്മിക്കുന്നത്. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർക്കിടയിൽ ജീവിക്കുന്ന കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുമ്പോൾ വലിയ താരനിരയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

മനുമഞ്ജിത്തിനൊപ്പം ഹരിനാരായണനും ഗാനരചന നിർവ്വഹിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. ഛായാഗ്രഹണവും ഫൈസല്‍ അലിയും എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണനും നിര്‍വ്വഹിക്കുന്നു. അജയന്‍ മങ്ങാടാണ് കലാസംവിധാനം . മേക്കപ്പ് -ജയന്‍ പൂങ്കുളം കോസ്റ്റ്യും – ഡിസൈന്‍ -സുജിത് മട്ടന്നൂര്‍,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – പ്രിജിന്‍ ജെസ്സി. പ്രോജക്ട് ഡിസൈന്‍ അനിമാഷ്, വിജേഷ് വിശ്വം, ഫിനാന്‍സ് കണ്‍ട്രോളര്‍- അഞ്ജലി നമ്പ്യാര്‍. പ്രൊഡക്ഷന്‍ മാനേജര്‍ – മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് – പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദി പുലം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ – വാഴൂര്‍ ജോസ്. ആതിര ദില്‍ജിത്ത്. ഫോട്ടോ – സന്തോഷ് പട്ടാമ്പി എന്നിവരും ചിത്രത്തിൻ്റെ ഭാഗമാണ്. യെല്ലോ ടൂത്തിനാണ് ഡിജിറ്റൽ മാർക്കറ്റിംഗ് ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘എന്നെ ഉലകനായകൻ എന്ന് വിളിക്കരുത്, കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ല’; പത്രക്കുറിപ്പിറക്കി കമൽഹാസൻ

ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരമാണ് കമൽഹാസൻ. ഉലകനായകൻ എന്ന വിശേഷണം പൂർണമായും ചേരുന്ന താരം അഭിനയത്തിന് പുറമെ സിനിമയുടെ എല്ലാ മേഖലയിലും തന്റെ മികവ് തെളിയിക്കുകയും...

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധികാരമേറ്റു

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം...

കണ്ടൻ്റ് ക്രിയേറ്റർ അവാർഡ് പ്രഖ്യാപിച്ച് ദുബായ്; ഒരു മില്യൺ ഡോളർ സമ്മാനം

കണ്ടൻ്റ് ക്രിയേറ്റർ അവാർഡ് പ്രഖ്യാപിച്ച് ദുബായ്. കണ്ടൻ്റ് ക്രിയേറ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 1 ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റാണ് ഒരു ദശലക്ഷം ഡോളർ സമ്മാനമായി നൽകുന്ന അവാർഡിനായി...

ഇനി സീ പ്ലെയിനിൽ പറക്കാം; കേരളത്തിലെ ആദ്യത്തെ ജലവിമാനം കൊച്ചിയിൽ

സംസ്ഥാനത്തിന്‍റെ ടൂറിസം സ്വപ്നങ്ങളെ പുതിയ തലങ്ങളിലേയ്ക്ക് എത്തിക്കുന്ന ജലവിമാനത്തിന്‍റെ പരീക്ഷണപ്പറക്കൽ ഇന്ന്. കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് രാവിലെ 10.30ന് പറന്നുയരുന്ന ജലവിമാനം ഇടുക്കിയിലെ...