ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നിവര്‍ക്ക് വിലക്ക് ഏർപ്പെടുത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Date:

Share post:

തമിഴ് സിനിമാതാരങ്ങൾക്ക് വിലക്കേർപ്പെടുത്തി തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ധനുഷ്, വിശാൽ, സിലമ്പരശൻ, അഥർവ എന്നിവർക്കാണ് വിലക്കേർപ്പെടുത്തിയത്. ഇവരുമായി സഹകരിക്കില്ലെന്ന് സംഘടന ഭാരവാഹികൾ വ്യക്തമാക്കി. ഇന്ന് ചേർന്ന നിർമ്മാതാക്കളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. താരങ്ങൾക്കെതിരെ വിവിധ നിർമ്മാതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിലക്ക് എത്രനാൾ നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ല.

സിനിമാ നിർമ്മാതാക്കൾക്ക് നഷ്ടമുണ്ടാക്കിയതായി ധനുഷിനെതിരേ നേരത്തേ പരാതി ഉയർന്നിരുന്നു. സിലമ്പരശനെതിരെയും അഥർവയ്ക്കെതിരേയും സമാനമായ പരാതിയാണ് നിലവിലുള്ളത്. നേരത്തേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹിയായിരുന്ന വിശാൽ സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്തതിനാണ് നടപടി നേരിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....