വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘മാളികപ്പുറം’ സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ ചലച്ചിത്ര അവാർഡ് നിർണയത്തിൽ ജൂറി തഴഞ്ഞെന്ന ആരോപണങ്ങളിൽ മറുപടിയുമായി കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദ. ജൂറിയുടെ തീരുമാനം അംഗീകരിക്കുന്നു. ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കു മാത്രമാണ് അവാർഡ് ലഭിക്കുന്നതെന്നും ദേവനന്ദ പറഞ്ഞു.
ഒരുപാട് പേർ മത്സരിക്കുന്നതിൽ ഒരാൾക്കു മാത്രമല്ലേ അവാർഡ് നൽകാൻ കഴിയൂ. അവാർഡ് കിട്ടിയ. തന്മയയ്ക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു. പ്രിയപ്പെട്ട മമ്മൂട്ടി അങ്കിളിന് മികച്ച നടനുള്ള അവാർഡ് കിട്ടിയതിലും ഒരുപാട് സന്തോഷം. ‘2018’ സിനിമയിൽ അച്ഛനായി അഭിനയിച്ച കുഞ്ചാക്കോ ബോബൻ അങ്കിളിനും അവാർഡ് കിട്ടിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു എന്നും ദേവനന്ദ കൂട്ടിച്ചേർത്തു.
ദേവനന്ദയ്ക്ക് പുരസ്കാരം നല്‍കാത്തതിനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്കാരം തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവർക്കാണ് ലഭിച്ചത്. പല്ലൊട്ടി നയന്‍റീസ് കിഡ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാസ്റ്റർ ഡാവിഞ്ചിക്ക് പുരസ്കാരം ലഭിച്ചത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിലെ പ്രകടനമാണ് തന്മയയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.