24 വർഷങ്ങൾക്ക് ശേഷം 4 K മികവിൽ ‘ദേവദൂതൻ’ വീണ്ടും തിയേറ്ററിൽ

Date:

Share post:

മഹേശ്വറും അലീനയും വീശാൽ കൃഷ്ണമൂർത്തിയും വീണ്ടും ജനങ്ങൾക്കിടയിലേയ്ക്ക് എത്തി. സിബി മലയിൽ സംവിധാനം ചെയ്ത ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർന്ന ദേവദൂതൻ 24 വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. ഫോർ കെ മികവിലാണ് ദേവദൂതൻ തിയേറ്ററിലെത്തിയിരിക്കുന്നത്.

വിശാൽ കൃഷ്ണമൂർത്തി എന്ന സം​ഗീതജ്ഞനായി മോഹൻലാൽ എത്തിയ ചിത്രത്തിലെ ​ഗാനങ്ങളെല്ലാം തന്നെ വളരെ ശ്രദ്ധേയമായിരുന്നു. 2000-ൽ റിലീസ് ചെയ്ത ദേവദൂതന് അക്കാലത്ത് വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ലെങ്കിലും പതിയെ പതിയെ പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തോടൊപ്പം ജയപ്രദയുടെ അലീന അഥവാ ആഞ്ജലീന, വിനീത് കുമാറിൻ്റെ മഹേശ്വർ എന്നീ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിൽ മായാതെ നിൽപ്പുണ്ട്.

രഘുനാഥ് പലേരി തിരക്കഥയെഴുതിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് കോക്കേഴ്സ് മീഡിയാ എന്റർടെയിൻമെൻ്റ്സ് ആണ്. ചിത്രം ആദ്യമായി റിലീസ് ചെയ്തപ്പോൾ വിജയിച്ചില്ലെങ്കിലും 4 കെ മികവിൽ ജനങ്ങൾ ചിത്രത്തെ ഏറ്റെടുക്കുമോയെന്ന് കാത്തിരുന്ന് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

ഷാർജയിലെ ലൈബ്രറികൾക്ക് പുസ്‌തകങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിച്ചു. യുഎഇ സുപ്രീം കൗൺസിലംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ്...

ചരിത്രം സൃഷ്ടിക്കാൻ യുഎഇയിൽ ‘പറക്കും ടാക്സികൾ’ വരുന്നു; അടുത്ത വർഷം സർവ്വീസ് ആരംഭിക്കും

യുഎഇയുടെ ​ഗതാ​ഗത വികസന വഴിയിലെ ചരിത്രമാകാൻ പറക്കും ടാക്സികൾ വരുന്നു. 2025-ന്റെ അവസാനത്തോടെ യുഎഇയുടെ മാനത്ത് പറക്കും ടാക്സികൾ സർവ്വീസ് ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്ലയിങ്...

നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് (80) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ്...

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; റെഡ് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞിനേത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ 9.30 വരെയാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്....